19 April 2024, Friday

Related news

April 5, 2024
March 31, 2024
March 13, 2024
March 13, 2024
March 9, 2024
February 17, 2024
January 31, 2024
January 24, 2024
January 15, 2024
January 14, 2024

കോഴിക്കോട് നഗരത്തിൽ മാരക മയക്കുമരുന്ന് വേട്ട; ഒരാള്‍ അറസ്റ്റില്‍

Janayugom Webdesk
കോഴിക്കോട്
October 22, 2021 8:12 pm

ന്യൂജൻ മയക്കുമരുന്നായ 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവിനെ എക്സ്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയറ ജയിൽറോഡ് സ്വദേശിയായ രോഹിത് ആനന്ദ് (42) ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളേജ് ‑ബൈപ്പാസ് റോഡിൽ പാച്ചക്കൽ എന്ന സ്ഥലത്തുവച്ചാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായത്. വർഷങ്ങളായി സിനിമ പരസ്യ നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാവ് മയക്കുമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയാണ്. 

നഗരത്തിൽ മയക്കുമരുന്ന് വിതരണവും ഉപയോഗവും വർധിച്ചുവരുന്നതായി എക്സ്സൈസ് ഇന്റലിജിൻറ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. കോഴിക്കോട് എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി ശരത്ബാബുവിന്റെ നേതൃത്വത്തിൽ മലപ്പുറം എക്സ്സൈസ് ഐ ബി ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് പി കെ, കോഴിക്കോട് ഐ ബി ഇൻസ്പെക്ടർ പ്രജിത് എ, എക്സ്സൈസ് കമ്മീഷണർ ഉത്തരമേഖല സ്ക്വാഡ് അംഗം അസ്സി: എക്സ് സൈസ് ഇൻസ്പെക്ടർ ഷിജുമോൻ ടി, പരപ്പനങ്ങാടി ഷാഡോടീം അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ കെ പ്രദീപ് കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർ നിതിൻ ചോമാരി കോഴിക്കോട് എക്സ്സൈസ്സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സജീവൻ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഗംഗാധരൻ, ദിലീപ് ഡ്രൈവർ മനോജ് ഒ ടി എന്നിവരടങ്ങിയ ടീമാണ് കേസ് കണ്ടെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നത്. 100 മില്ലി ഗ്രാം എല്‍എസ്ഡി കൈവശം വക്കുന്നത് പോലും 20വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അതിന്റെ മൂന്നിരട്ടിയാണ് ഇന്നലെ കണ്ടെടുത്തത്.

ENGLISH SUMMARY: Dead­ly drug hunt in Kozhikode; One arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.