ഹർത്താലിന്റെ നഷ്ടം ഡീന്‍ നൽകണം; ഇത് ഹൈക്കോടതിയുടെ തീരുമാനം

Web Desk
Posted on February 22, 2019, 11:29 am

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസില്‍ നിന്നും ഹര്‍ത്താലിലെ നഷ്ടം ഈടാക്കണമെന്ന് ഹൈക്കോടതി. ഹര്‍ത്താലിലെ എല്ലാ കേസുകളിലും ഡീന്‍ കൂര്യാക്കോസിനെ പ്രതിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം. ഒരാഴ്ചത്തെ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തരുതെന്ന ഹൈക്കോടതി നിര്‍ദേശം ലംഘിച്ചതിനാണ് കര്‍ശന നടപടി.

കാസര്‍കോട് ജില്ലയിലെ നഷ്ടം യൂഡിഎഫ് ഭാരവാഹികളില്‍ നിന്ന് ഈടാക്കാനും കോടതി ഉത്തരവായിട്ടുണ്ട്.