19 April 2024, Friday

Related news

December 11, 2023
July 13, 2023
July 10, 2023
March 17, 2023
March 12, 2023
March 6, 2023
March 5, 2023
February 2, 2023
January 14, 2023
October 30, 2022

തങ്കം ആശുപത്രിയിലെ മരണം; ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ ഇന്ന് നടപടിയുണ്ടായേക്കും

ചികിത്സാ പിഴവിന് ഇന്നലെ പൊലീസ് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു
Janayugom Webdesk
July 5, 2022 8:31 am

അമ്മയും നവജാത ശിശുവും തങ്കം ആശുപത്രിയില്‍ മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങും. മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഡിഎംഒ വ്യക്തമാക്കി.

പ്രസവത്തെതുടര്‍ന്ന് നവജാതശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ ഇന്ന് നടപടിയുണ്ടായേക്കും. ചികിത്സാ പിഴവിന് ഇന്നലെ പൊലീസ് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രിയദര്‍ശിനി, നിള, അജിത് എന്നീ ഡോക്ടര്‍മാര്‍ക്കെതിരെയാണ് ചികിത്സാപിഴവിന് പൊലീസ് കേസെടുത്തത്. തങ്കം ആശുപത്രിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കും കേസെടുത്തു.

പ്രസവത്തെ തുടര്‍ന്നുണ്ടായ അമിതമായ രക്തസ്രാവമെന്നാണ് മരണത്തിനിടയാക്കിയതെന്ന് ഐശ്വര്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തങ്കം ആശുപത്രി അതികൃതര്‍ ഇന്ന് മാധ്യമങ്ങളെ കണ്ട് ആശുപത്രി വാദം വിശദീകരിക്കും. രാവിലെ 11ന് പാലക്കാട് പ്രസ് ക്ലബ്ബിലാണ് വാര്‍ത്താസമ്മേളനം.

ഇന്നലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കുടുംബം നിലപാടെടുത്തതോടെ സംഘര്‍ഷഭരിതമായിരുന്നു ആശുപത്രി പരിസരം. പിന്നീട് പാലക്കാട് ഡിവൈഎസ്പിയും ആര്‍ഡിഓയും അടക്കം സ്ഥലത്തെത്തിയാണ് കുടുംബത്തെ അനുനയിപ്പിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഐശ്വര്യയുടെ മൃതദേഹം തത്തമംഗലത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ സംസ്‌ക്കരിച്ചു.

Eng­lish sum­ma­ry; Death at Thangam Hos­pi­tal; Action may be tak­en against the hos­pi­tal and doc­tors today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.