ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും അടഞ്ഞു കിടക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ശാരീകമായും മാനസികമായും ഒട്ടനവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. കേരളത്തിൽ മദ്യം ലഭ്യമല്ലാത്തതിന്റെ പേരിൽ ഇതുവരെ നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണയിൽ നിന്ന് രക്ഷപെടാൻ സർക്കാരും ജനതയും ഒറ്റകെട്ടായി പോരാടുമ്പോഴാണ് ഇതിനെല്ലാം വെല്ലുവിളയായി മദ്യം മൂലമുണ്ടാകുന്ന മരണങ്ങൾ.
ഈ ഒരു സാഹചര്യത്തിൽ മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തുകയാണ് വേണ്ടത്. മദ്യം ലഭിക്കാതെ വരുമ്പോൾ മറ്റു മാർഗങ്ങളിലേക്ക് തിരിയുക സ്വാഭാവികമാണ്.ആത്മഹത്യാ പ്രവണത ഉൾപ്പടെയുള്ള പ്രശ്നങ്ങൾ അനുഭവപ്പെടും. ഇങ്ങനെയൊരു അവസ്ഥയിൽ സ്ഥിരം മദ്യപാനികൾ വൈദ്യ സഹായം തേടുകയെന്നത് അത്യാവശ്യമാണ്. കുടുംബ അംഗങ്ങൾ ഇവരെ കൃത്യമായ രീതിയിൽ നിരീക്ഷിക്കുകയൂം ഇവരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യ സഹായം നൽകുകയുമാണ് വേണ്ടത്.
സ്ഥിരമായി മദ്യപിക്കുന്നവർ മദ്യം കിട്ടാതെ വരുമ്പോൾ മാനസികമായി തളരും. ആദ്യ ദിവസം തന്നെ കൈ വിറയൽ തുടങ്ങും. ഇവരിൽ ഉറക്കിമില്ലായ്മ, ഉൽകണ്ഠ, തലവേദന, അമിത ദേഷ്യം പ്രകടിപ്പിക്കാൻ,ഓക്കാനം, അമിതമായ വിയർപ്പ്, വിഭ്രാന്തി, സ്ഥലകാല ബോധമില്ലായ്മ, അപസ്മാരം തുടങ്ങിയ ലക്ഷങ്ങൾ കാണിക്കും. ഇങ്ങനെയുള്ളവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വേണ്ട ചികിത്സയും സഹായവും നൽക്കണം. ഒരു മഹാമാരിയിൽ നിന്ന് കരകയറാൻ കേരളം ഒറ്റക്കെട്ടായി പോരാടുകയാണ്. ഈ പോരാട്ടം വിജയം കാണുമ്പോഴേയ്ക്കും മദ്യത്തിന്റെ പേരിൽ ജനങ്ങൾ സ്വയം ജീവനൊടുക്കുന്ന ഗതി വരരുത്. മദ്യം ലഭിക്കാത്തതിന്റെ പേരിൽ ആവർത്തിക്കുന്ന ആത്മഹത്യകൾ ഇനിയും നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ല. ഇതിനു വേണ്ടിയും നമ്മുക്ക് ഒന്നിച്ചു നിൽക്കാം.
ENGLISH SUMMARY: Death due to unavailability of alcohol
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.