കനാലില്‍ കുളിക്കാനിറങ്ങിയ അച്ചനും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു

Web Desk
Posted on March 08, 2019, 8:15 am

റാന്നി:പമ്പാ ജലസേചന പദ്ധതിയുടെ കനാലില്‍ കുളിക്കാനിറങ്ങിയ അച്ചനും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു.മകന്‍റെ മൃതദേഹം ലഭിച്ചു,പിതാവിന്‍റെ മൃതദേഹം കണ്ടുകിട്ടിയില്ല.വടശേരിക്കര തെക്കുംമല സ്വദേശിയും കീക്കൊഴൂര്‍ പുതമണ്ണിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പൊന്മേലില്‍ ഓമനക്കുട്ടന്‍(52),മകനും പത്താംക്ലാസ് വിദ്യാര്‍ഥിയുമായ ഹരി(15) എന്നിവരാണ് മരിച്ചത്.

മകന്‍റെ മൃതദേഹം അപകട സ്ഥലത്തിന് കുറച്ച് താഴെയായി രാത്രിയില്‍ തന്നെ കണ്ടെടുത്തിരുന്നു .മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ വയലത്തല സര്‍ക്കാര്‍ വൃദ്ധസദനത്തിന് സമീപമായുള്ള പിഐപി കനാലിന്‍റെ തുരങ്കത്തിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു.

കുറച്ച് ദിവസങ്ങളായി ഭാഗികമായി മാത്രം ഉണ്ടായിരുന്ന വെള്ളം വ്യാഴാഴ്ച മുതല്‍ പൂര്‍ണ്ണ തോതില്‍ തുറന്ന് വിട്ടിരുന്നു.അതിനാല്‍ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു.കുളിക്കാന്‍ പോയവര്‍ രാത്രി വൈകിയും തിരിച്ചു വരാതായതോടെ നടത്തിയ അന്വേക്ഷണത്തിലാണ് അപകടത്തില്‍ പെട്ട വിവരം പുറം ലോകമറിയുന്നത്.റാന്നി പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി അന്വേക്ഷണം നടത്തുന്നു.

ഹരി മൈലപ്ര സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ വിദ്യാര്‍ഥിയാണ്.ഓമനക്കുട്ടന്‍റെ ഭാര്യ സിന്ധു, മകന്‍ വിഷ്ണു