കൊച്ചിയിൽ യുവാവ് മരിച്ച നിലയിൽ

Web Desk
Posted on March 09, 2019, 8:47 am

കൊച്ചിയിൽ യുവാവ് മരിച്ച നിലയിൽ. ചക്കരപ്പറമ്ബ് സ്വദേശി ജിബിന്‍ വര്‍ഗീസ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചക്കരപ്പറമ്ബില്‍ ഇലക്‌ട്രിക്കല്‍ ജോലി എടുക്കുന്ന ആളാണ് മരിച്ച ജിബിന്‍.

പ്രാഥമികാന്വേഷണത്തില്‍ കൊലപാതകമാണെന്നാണ്  സംശയിക്കുന്നത്. പുലര്‍ച്ചെ നാലരയോടെയാണ് സമീപവാസികള്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപകടം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ലാത്തതുകൊണ്ട് കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, അത്തരത്തിലൊരു നിഗമനത്തിലേക്ക് പൊലീസ് എത്തിയിട്ടില്ല.