Web Desk

കൊളറാഡോ

June 19, 2020, 2:52 pm

അമിതമായി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് 11 വയസ്സുകാരന്‍ മരിച്ചു; രക്ഷിതാക്കളെ അറസ്റ്റ് ചെയ്തു

Janayugom Online

അമിത അളവില്‍ വെള്ളം കുടുപ്പിച്ച് പതിനൊന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. യുഎസിലെ കൊളറാഡോ ബ്ലാക്ക് ഫോറസ്റ്റിലാണ് സംഭവം നടന്നത്. റയാന്‍ (41) താര സാബിന്‍(43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിന് ആസ്പതമായ സംഭവം നടന്നത്.

റയാന്റെ മകന്‍ സാഖറിയാണ് അതിക്രമത്തിന് ഇരയായിത്. അമിത തോതില്‍ വെള്ളം കുടിച്ചതിനാല്‍ സോഡിയം അളവ് കുറഞ്ഞതാണ് മരണ കരണമെന്ന് ഡോക്ടര്‍ പറഞ്ഞു. മതിയായ അളവില്‍ വെള്ളം കുടിക്കാത്തതിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് സാഖറിനെ മൂന്ന് ലിറ്റര്‍ വെള്ളം കുടിപ്പിക്കുകയായിരുന്നു.

നാലുമണിക്കൂറിനിടയില്‍ ഇത്രയും വെള്ളം കുടിച്ചതിനെ തുടര്‍ന്ന് കുട്ടി ഛര്‍ദിക്കുകയും അവശനായി നിലത്ത് വീഴുകയുമായിരുന്നു. പിന്നീട് പിതാവ് എത്തി കുട്ടിയെ ചവിട്ടുകയും കൈയിലെടുത്ത് വലിച്ചെറിയുകയും ചെയ്തിരുന്നു. പിറ്റേ ദിവസം കുട്ടിയെ ബോധരഹിതനായി കാണുകയായിരുന്നു. കുട്ടി പതിവായി കിടക്കയില്‍ മൂത്രമൊഴിച്ചിരുന്നു. മതിയായ അളവില്‍ വെള്ളം കുടിക്കാത്തതിനാല്‍ മൂത്രത്തിന് വളരെ ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്നാണ്  കുട്ടിയെ നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:death of a boy by drink­ing excess water
You may also like this video