20 April 2024, Saturday

Related news

April 5, 2024
April 4, 2024
April 3, 2024
April 2, 2024
March 31, 2024
March 30, 2024
March 26, 2024
March 25, 2024
March 18, 2024
March 17, 2024

മധ്യവയസ്കന്റെ മരണം: തിരക്കിട്ടു മൃതദേഹം ദഹിപ്പിച്ച സംഭവത്തില്‍ ദുരൂഹത

Janayugom Webdesk
നെയ്യാറ്റിൻകര
October 15, 2021 1:18 pm

മധ്യവയസ്‌കന്റെ മരണത്തിൽ ദുരൂഹത. നെയ്യാറ്റിൻകര മുട്ടക്കാട് പഴയ പിള്ള വീട്ടിൽ പരേതനായ പൊലീസുകാരൻ കുഞ്ഞിരാമൻനായരുടെ നാലാമത്തെ മകൻ പപ്പു എന്നും പപ്പനെന്നും വിളിക്കുന്ന പദ്‌മകുമാർ (50 ) മുട്ടക്കാട് വിഷ്ണുപുരം റോഡിലുള്ള കോഴി ഫാമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോഴിപ്പുരയിലെ മറ്റൊരു ജീവനക്കാരനാണ് കോഴിപ്പുരയിൽ കഴിഞ്ഞ ദിവസം  രാവിലെ മരിച്ചു കിടക്കുന്നതായി വിവരം പുറത്തു വിട്ടത്. മരിച്ചു കിടന്ന പദ്‌മകുമാറിന്റെ തലയിൽ മുറിവുള്ളതായി നാട്ടുകാർ പറയുന്നു. മരണ കാരണം വ്യക്തമല്ല. ഒക്ടോബർ എട്ടിന് രാവിലെ കോഴിപ്പുരയുടെ മുന്നിൽ വച്ചാണ് പദ്‌മകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുമായി കുറെ നാളുകളായി പദ്മകുമാർ അകന്നു കഴിയുകയായിരുന്നു. ഇയാൾ അവിവാഹിതനാണ്. കുടുംബ സ്വത്തുമായി ബന്ധപ്പെട്ടു മുൻപ് തർക്കങ്ങൾ നിലനിന്നിരുന്നതായി സൂചനയുണ്ട്. ആരെയും അറിയിക്കാതെ മാറനല്ലൂർ പഞ്ചായത്തു ശ്‌മശാനത്തിൽ തിരക്കിട്ടു മൃതദേഹം ദഹിപ്പിച്ച സംഭവം  പോലീസ് സ്പെഷ്യൽ ബ്രാഞ്ചിനെയും അറിയിച്ചിരുന്നു.

 

Eng­lish Sum­ma­ry: Death of a mid­dle-aged man: Mys­tery over the inci­dent in which the body was cre­mat­ed in a hurry

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.