Web Desk

ന്യൂഡല്‍ഹി:

February 12, 2021, 7:37 pm

യുവാവിന്റെ മരണം; വര്‍ഗീയവല്‍കരിച്ച് സംഘപരിവാർ

Janayugom Online

ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവം രാമക്ഷേത്രവുമായി ബന്ധപ്പെടുത്തി വര്‍ഗീയവല്‍കരിച്ച് സംഘപരിവാർ.
ഡല്‍ഹി മന്‍കോല്‍പുരിയില്‍ ജന്മദിന പാര്‍ട്ടിക്കിടേയുണ്ടായ സംഘര്‍ഷത്തില്‍ റിങ്കു ശര്‍മ്മ എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ബിസിനസ് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാഹിബ്, മെഹ്താബ്, ഡാനിഷ്, ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്.

ശര്‍മയും കൂട്ടുകാരും പ്രതികളായ യുവാക്കളും രോഹിണി സെക്ടറില്‍ രണ്ട് വര്‍ഷം മുന്‍പ് അടുത്തടുത്തായി ഭക്ഷണ ശാലകള്‍ തുറന്നിരുന്നതായി പൊലിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലെത്തിയത്. അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിനുള്ള പണപ്പിരിവിനിടേയാണ് റിങ്കു ശര്‍മ കൊല്ലപ്പെട്ടതെന്നാണ് വിഎച്ച്‌പിയുടെ വാദം.വിഎച്ച്‌പി പ്രവര്‍ത്തകനും റിങ്കുവിന്റെ സഹോദരനുമായ മനു ശര്‍മയാണ് ഇത് രാമക്ഷേത്ര ഫണ്ട് ശേഖരവുമായി ബന്ധപ്പെട്ട കൊലപാതകമാണെന്ന് ആദ്യം ആരോപിച്ചത്. തുടര്‍ന്ന് വിഎച്ച്‌പി ദേശീയ നേതാക്കളും വിഷയം ഏറ്റെടുക്കുകയായിരുന്നു.

ENGLISH SUMMARY: Death of a young man; Com­mu­nal­ized Sangh Parivar

YOU MAY ALSO LIKE THIS VIDEO