23 April 2024, Tuesday

Related news

April 19, 2024
April 12, 2024
April 6, 2024
April 6, 2024
April 2, 2024
April 1, 2024
March 28, 2024
March 26, 2024
March 4, 2024
March 1, 2024

ബാലഭാസ്കറിന്റെ മരണം; തുടരന്വേഷണമില്ലെന്ന് കോടതി

Janayugom Webdesk
July 29, 2022 6:22 pm

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഉണ്ണി നൽകിയ ഹർജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന് സിബിഐ കണ്ടെത്തൽ ശരിവച്ചാണ് കോടതിയുടെ നടപടി. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി പറഞ്ഞു.

കേസിലെ ഏക പ്രതിയായ ഡ്രൈവർ അർജുനോട് ഒക്ടോബർ ഒന്നിനു ഹാജരാകാൻ കോടതി ജഡ്ജി ആർ രേഖ നിർദേശിച്ചു. സിബിഐ നൽകിയ കുറ്റപത്രം തള്ളി, തുടരന്വേഷണം നടത്തണമെന്നാണ് ബാലഭാസ്കറിന്റെ പിതാവ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

ബാലഭാസ്ക്കറിന്റേത് അപകടമരണമെന്ന് സിബിഐയും ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു. എന്നാൽ അപകടത്തിന് പിന്നിൽ സ്വർണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലഭാസ്കറിന്റെ ബന്ധുക്കളുടെ പറയുന്നത്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നൽകിയതെന്നാണ് സിബിഐ നൽകുന്ന മറുപടി. കേസിലെ ഏക പ്രതി അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നായിരുന്നു സിബിഐ കുറ്റപത്രത്തിൽ പറഞ്ഞത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ, 2019 സെപ്തംബർ 25ന് പുലർച്ചെയാണ് പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപവച്ച് വാഹനാപകടത്തിൽ ബാലഭാസ്ക്കറും മകളും മരിക്കുന്നത്.

Eng­lish summary;Death of Bal­aB­haskar; Court said no fur­ther investigation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.