Thursday
12 Dec 2019

കസ്റ്റഡി മരണം: എസ് ഐയുടെ ജാമ്യാപേക്ഷപരിഗണിക്കുന്നത് 23ലേക്ക് മാറ്റി

By: Web Desk | Wednesday 17 July 2019 9:05 PM IST


തൊടുപുഴ: രാജ്കുമാര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന എസ് ഐ കെ എ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൊടുപുഴ ജില്ലാ സെക്ഷന്‍സ് കോടതി 23ലേക്ക് മാറ്റി.

എസ് ഐയുടെ കേസ് ഫയലിനൊപ്പം രാജ്കുമാറിന്റെ സാമ്പത്തിക തട്ടിപ്പ്  കേസിന്റെ ഫയല്‍കൂടി ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആറിന് പീരുമേട്  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.  കഴിഞ്ഞ മൂന്നിന് അറസ്റ്റിലായ സാബു ദേവികുളം സബ്ജയിലില്‍ റിമാന്‍ഡിലാണ്. രാജ്കുമാറിനെ  കസ്റ്റഡിയില്‍ സൂക്ഷിച്ചതും അറസ്റ്റ് ചെയ്തതും അന്നത്തെ എസ് പിയുടെയും കട്ടപ്പന  ഡിവൈഎസ്പിയുടെയും നിര്‍ദ്ദേശപ്രകാരമാണെന്ന കാര്യം കോടതിയില്‍  സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എസ് ഐ പരാമര്‍ശിച്ചിട്ടുണ്ട്.

അന്വേഷണ പുരോഗതി അറിയിക്കുകയും ചെയ്തിരുന്നു. രാജ്കുമാര്‍  കസ്റ്റഡിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ താനും കേസിലെ നാലാം പ്രതിയായ സിപിഒ  സജീവ് ആന്റണിയും സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നും വായ്പാതട്ടിപ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട്പോ യിരുന്നതായും പറയുന്നു. രണ്ടും  മൂന്നും പ്രതികളായ എഎസ്‌ഐ റെജിമോനും സിപിഒ നിയാസിനും മറ്റ്  പൊലീസുകാര്‍ക്കുമായിരുന്നു ചുമതലയെന്നും ജാമ്യാപേക്ഷയില്‍
ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related News