8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 7, 2024
September 6, 2024
September 5, 2024
September 5, 2024
September 2, 2024
September 1, 2024
September 1, 2024
August 31, 2024
August 30, 2024

യുവ ഡോക്ടറുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ

Janayugom Webdesk
തിരുവനന്തപുരം
December 7, 2023 8:57 am

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ ആത്മഹത്യയില്‍ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ പ്രതി ചേർത്തിരുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയിരുന്നു. റുവൈസിനെതിരെ ഷഹനയുടെ മാതാവും സഹോദരിയും മൊഴി നൽകി. ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറുകയായിരുന്നു. സ്ത്രീധനം ചോദിച്ചതാണ് ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം പരാതി നൽകിയിരുന്നു.

കഴിഞ്ഞ ദിവസമാണ് കൂടിയ അളവിൽ അനസ്തേഷ്യ കുത്തിവെച്ച് മരിച്ച നിലയിൽ ഫ്ലാറ്റിൽ ഡോ ഷെഹനയെ കണ്ടെത്തുന്നത്.രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘‘എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’’ എന്നു ചുരുങ്ങിയ വാക്കുകളിൽ എഴുതിവച്ചാണ് ഷഹ്ന ജീവനൊടുക്കിയതെന്നു മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.

സുഹൃത്തായ ഡോക്ടർ റുവൈസ് സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഷഹന ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Eng­lish Sum­ma­ry: Death of PG Dr. She­hana, Dr. Ruwais in Police Custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.