June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

റിമാൻഡ് പ്രതി മരിച്ച സംഭവം; തെളിവെടുപ്പ് നടത്തി

By Janayugom Webdesk
January 14, 2021

എറണാകുളം ജില്ലാ ജയിലില്‍ മരിച്ച സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെ റിമാന്‍റില്‍ പ്രവേശിപ്പിച്ചിരുന്ന ബോര്‍സ്റ്റല്‍ സ്‌കൂളിലും ജനറല്‍ ആശുപത്രിയിലും തെളിവെടുപ്പ് നടത്തി. ജയിലിലെ പരിശോധന ഒരു മണിക്കൂറിലധികം നീണ്ടു. ജയിലിനുള്ളിലെ ദൃശ്യങ്ങളടക്കം പരിശോധിച്ചു. സൂപ്രണ്ട് അടക്കമുള്ളവര്‍ പോസ്റ്റുമോര്‍ട്ടം നടപടികളുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജിലാണെന്നും, ഇവരുമായി സംസാരിച്ചതിനു ശേഷമേ നിഗമനത്തിലെത്താന്‍ കഴിയുവെന്നും ഡിഐജി സാം തങ്കയ്യന്‍ പറഞ്ഞു. 

ഷെഫീഖിന് ചികില്‍സ നല്‍കിയ ആശുപത്രികളിലും അടുത്ത ദിവസം പരിശോധന നടത്തും. സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍റിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീക്കിന്‍റെ മരണകാരണം മര്‍ദനമേറ്റതാണെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഉത്തരവിട്ടത്.

എറണാകുളം ഉദയംപേരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതി ഷഫീഖ് ഇന്നലെ രാത്രിയാണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷെഫീഖ് പൊലീസ് മര്‍ദ്ദനം മൂലമാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. തലയിലും ദേഹത്തുമെല്ലാം മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളും കണ്ടതായി ബന്ധുക്കള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അപസ്മാരത്തെ തുടര്‍ന്നാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം

Eng­lish sum­ma­ry: Death of remand accuse followup
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.