നിർഭയ പ്രതികൾക്കായുള്ള മരണ മണി മുഴങ്ങിക്കഴിഞ്ഞു; മരണ വാറണ്ട് കിട്ടിയാൽ ഉടൻ തന്നെ ശിക്ഷ നടപ്പാക്കും

Web Desk
Posted on December 12, 2019, 7:28 pm

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കിലേറ്റാനുള്ള മരണ വാറണ്ട് പട്യാല ഹൗസ് കോടതി വൈകാതെ പുറപ്പെടുവിക്കും എന്ന് റിപ്പോര്‍ട്ടുകൾ. രണ്ട് ആരാച്ചാരെ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു. ആരാച്ചാരെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ അയച്ച കത്തില്‍ നല്‍കിയ മറുപടിയിലാണ് യുപി ജയില്‍ ഡിജിപി ആനന്ദ് കുമാര്‍ നിലപാട് അറിയിച്ചത്. ഡല്‍ഹി തീഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.

പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചാല്‍ ഉടൻ തന്നെ ശിക്ഷ നടപ്പാക്കും. വധ ശിക്ഷ പുനപരിശോധിക്കണമെന്ന പ്രതി അക്ഷയ് ഠാക്കൂറിന്റെ ആവശ്യം സുപ്രീം കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. അതേ സമയം പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു.

you may also like this video;