July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

രാജ്യദ്രോഹ കേസിൽ പാകിസ്ഥാൻ മുൻപ്രസിഡന്റ് മുഷറഫിന് വധശിക്ഷ

Janayugom Webdesk
December 17, 2019

രാജ്യദ്രോഹ കേസിൽ പാകിസ്ഥാൻ മുൻപ്രസിഡന്റ് മുഷറഫിന് വധശിക്ഷ

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻപ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ. പെഷവാർ ഹൈക്കോടതി ചീഫ്ജസ്റ്റിസ് വഖാർ അഹമ്മദ് സേത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കോടതിയുടെ മൂന്നംഗബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സിന്ധ് ഹൈക്കോടതിയിലെ ജസ്റ്റിസ് നാസർ അക്ബർ, ലാഹോർ ഹൈക്കോടതിയിലെ ഷാഹിദ് കരീം എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങൾ. രണ്ട് ജഡ്ജിമാര്‍ വധശിക്ഷ പ്രഖ്യാപിച്ചപ്പോൾ ഒരാൾ എതിർത്തു.

അതേവർഷം ജഡ്ജിമാരെ അനധികൃതമായി തടങ്കലിൽ വച്ചതിന് വിചാരണ നേരിടുകയാണ്.

1999ൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ രക്തരഹിതമായ അട്ടിമറിയിലൂടെ പുറത്താക്കിയാണ് മുഷറഫ് അധികാരം പിടിച്ചെടുത്തത്.

2007 നവംബർ മൂന്നിന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുഷറഫ് ഭരണഘടനയെ അട്ടിമറിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

കേസിൽ കുറ്റക്കാരനാണ് മുഷറഫെന്ന് 2014ൽ കോടതി കണ്ടെത്തിയിരുന്നു.

അറസ്റ്റ് ഭയന്ന് പാകിസ്ഥാൻ വിട്ട മുഷറഫ് 2016 മുതൽ ദുബായിലാണ് ജീവിക്കുന്നത്. വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് നല്‍കിയ നൽകിയ ഹർജിയിൽ ലാഹോർ ഹൈക്കോടതി തിങ്കളാഴ്ച സർക്കാരിന് നോട്ടീസ് നൽകിയിരുന്നു. തനിക്കെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു മുഷറഫിന്റെ വാദം.

മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016ൽ ചികിത്സയുടെ പേര് പറഞ്ഞാണ് മുഷറഫ് ദുബായിലെത്തിയത്. ഡിസംബർ അഞ്ചിനുള്ളിൽ മൊഴി നൽകണമെന്ന് പാക് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.

അഴിമതിക്കേസിൽ ഏഴുവർഷം തടവിന് ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫ് ജാമ്യം നേടിയ ശേഷം ഇപ്പോൾ ലണ്ടനിൽ ചികിത്സയിലാണ്. മുഷറഫിനെതിരെ കേസെടുത്തതിനെ തുടർന്നാണ് തന്റെ പിതാവിനെ കള്ളക്കേസിൽ കുടുക്കിയതെന്ന് നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് ആരോപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.