Web Desk

ബംഗളൂരു

January 26, 2020, 12:02 pm

‘അന്ത്യയാത്രയ്ക്കായി ഒരുങ്ങിയിരിക്കൂ’, പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത 15 പേർക്കെതിരെ വധഭീഷണി കത്ത്

Janayugom Online

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി, സി.പി.എം. നേതാവ് ബൃന്ദാകാരാട്ട്, പ്രകാശ് രാജ് അടക്കമുള്ളവർക്ക് വധ ഭീഷണി. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തതിനാണ് ഇവർക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭീഷണിക്കത്ത് ലഭിച്ചത്. ‘സ്വന്തം മതത്തെ ഒറ്റിക്കൊടുത്തതിനാല്‍ ജനുവരി 29‑ന് അന്ത്യയാത്രയ്ക്കായി ഒരുങ്ങിയിരിക്കൂ’ എന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.

ചേതന്‍, നിടുമാമിടി മഠാധിപതി നിജഗുണാനന്ദ സ്വാമി, മുന്‍ ബജ്‌റംഗദള്‍ നേതാവ് മഹേന്ദ്കുമാര്‍, ചന്നമല്ല സ്വാമി, ജ്ഞാനപ്രകാശ് സ്വാമി, മുന്‍ എം എല്‍ എ. ബി.ടി. ലളിത നായക്, യുക്തിവാദി മഹേഷ്ചന്ദ്ര ഗുരു, കെ.എസ്. ഭഗവാന്‍, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശകന്‍ ദിനേശ് അമിന്‍ മട്ടു, എഴുത്തുകാരായ ചന്ദ്രശേഖര്‍പാട്ടീല്‍, ദ്വാരക് നാഥ്, അഗ്‌നി ശ്രീധര്‍ എന്നിവർക്കും ഭീക്ഷണി കത്ത് ലഭിച്ചു.

Eng­lish Sum­ma­ry: Death threat let­ter against 15 peo­ple who opposed cit­i­zen­ship amendment.

you may also like this video;