June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി

By Janayugom Webdesk
April 8, 2021

കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി. ‘ചോപ്പ്’ എന്ന സിനിമയ്ക്കായി എഴുതിയ ‘മനുഷ്യനാകണമെന്ന’ കവിതയെ ചൊല്ലിയാണ് ഭീഷണി. രാഹുൽ കൈമല ഒരുക്കുന്ന ചിത്രത്തിന് വേണ്ടി എഴുതിയ കവിത തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് ഇന്നലെയാണ് മുരുകൻ കട്ടാക്കടയ്‌ക്കെതിരെ ഭീഷണി ഉയർന്നത്. മഹാരാഷ്ട്ര നമ്പറില്‍ നിന്ന് ഫോണ്‍ കോളിലൂടെയാണ് വധഭീഷണി വന്നതെന്നും കണ്ണൂര്‍ കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയെന്നും മുരുകന്‍ കാട്ടാക്കട പറയുന്നു.

താൻ അത്തരത്തിൽ ഒരു കവിത എഴുതിയത് തെറ്റായിപ്പോയെന്ന് അയാൾ പറഞ്ഞു. ഇന്നലെ വൈകിട്ട് മുതൽ രാത്രി വരെ തുടർച്ചയായി കോൾ വന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. രാവിലെയും കോൾ വന്നു. കടുത്ത ഭീഷണിയാണ് അയാൾ ഉയർത്തുന്നത്. മലദ്വാരത്തിലൂടെ കമ്പിപ്പാര കയറ്റുമെന്നൊക്കെ പറഞ്ഞു. കടുത്ത തെറിവിളി ഉണ്ടായെന്നും മുരുകൻ കാട്ടാക്കട വ്യക്തമാക്കി. സംഭവത്തിൽ പൊലീസിന് പരാതി നൽകുമെന്നും മുരുകൻ കാട്ടാക്കട കൂട്ടിച്ചേർത്തു.

Eng­lish sum­ma­ry: Death threat to Muru­gan Kattakada
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.