Web Desk

മുംബൈ

June 09, 2020, 9:35 am

സച്ചിനെ സെഞ്ചുറിയെടുക്കാതെ പുറത്താക്കിയതിന് വധഭീഷണി

Janayugom Online

ലോകക്രിക്കറ്റിൽ റെക്കോഡുകൾ പലതും സ്വന്തമാക്കിയിട്ടാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ വിരമിച്ചത്. 100 സെഞ്ചുറികൾ നേടിയ ഒരേയൊരു താരവും സച്ചിനാണ്. സച്ചിനെ സെഞ്ചുറി തികയ്ക്കാതെ 90 റൺസിനുളളിൽ പുറത്താക്കിയതിന്റെ പേരിൽ വധഭീഷണി നേരിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ ടിം ബ്രെസ്‌നന്‍. 2011‑ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു സംഭവം. നാലു മത്സര പരമ്പരയിലെ മൂന്നു ടെസ്റ്റുകളും ഇന്ത്യ തോറ്റു. നാലാം ടെസ്റ്റ് നടക്കുന്നത് ഓവലില്‍.

\സച്ചിനും അതൊരു മോശം പരമ്പരയായിരുന്നു. മൂന്നു ടെസ്റ്റുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി മാത്രമേ സച്ചിന് സ്വന്തമാക്കാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ നാലാം ടെസ്റ്റില്‍ സച്ചിന്‍ മികച്ച രീതിയില്‍ ബാറ്റു ചെയ്തു. 91 റണ്‍സില്‍ നില്‍ക്കെ ബ്രെസ്‌നന്റെ പന്ത് സച്ചിന്റെ പാഡില്‍ തട്ടി. ഇംഗ്ലണ്ട് താരങ്ങളെല്ലാം ശക്തമായി അപ്പീല്‍ ചെയ്തു. തുടർന്ന് അമ്പയര്‍ റോഡ് ടക്കര്‍ ഔട്ട് അനുവധിച്ചു. ഈ പരമ്പരയില്‍ ഡിആര്‍എസ് ഇല്ലായിരുന്നു. ബിസിസിഐയുടെ എതിര്‍പ്പ് കാരണമായിരുന്നു ഇത്. ബ്രെസ്‌നന്‍ വിശദമാക്കി. പുറത്താക്കിയ തനിക്കു മാത്രമല്ല അ­മ്പയര്‍ക്കും അന്നു വധഭീഷണി നേ­­രി­ടേണ്ടി വന്നു. ഒരിക്കല്‍ മാത്രമല്ല പല തവണ ഭീഷണി നേരിട്ടിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു പലരും കഥ കഴിക്കുമെന്ന് ഭീഷണി മുഴക്കിയത്.

അംപയര്‍ ടക്കറുടെ വീടിന്റെ അഡ്രസ് പോലും പലരും അന്നു അന്വേഷിച്ചതായി അറിയാന്‍ കഴിഞ്ഞിരുന്നു. സച്ചിനെതിരേ ഔട്ട് വിളിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം തോന്നി, അന്ന് ലെഗ് സ്റ്റംപ് മിസ്സിങായിരുന്നുവെന്നായിരുന്നു ടക്കറിനെതിരേയുള്ള ഭീഷണി സന്ദേശങ്ങളില്‍ ചോദിച്ചത്. കുറച്ചു മാസങ്ങള്‍ക്കു ശേഷം ടക്കറിനെ താന്‍ നേരില്‍ കണ്ടിരുന്നു. വധഭീഷണിയെ തുടര്‍ന്നു സുരക്ഷാ ഉദ്യോ­ഗസ്ഥരെ തനിക്കു വയ്‌ക്കേണ്ടി വന്നുവെന്നും ഓസ്‌ട്രേലിയയിലെ വീട്ടില്‍ പൊലീസ് സുരക്ഷയും ലഭിച്ചതായി ടക്കര്‍ തന്നോട് പറഞ്ഞതായി ബ്രെസ്‌നന്‍ വെളിപ്പെടുത്തി. 2011 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് സച്ചിന്‍ തന്റെ 99-ാം രാജ്യാന്തര സെഞ്ചുറി നേടിയത്. പിന്നീട് ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 2012‑ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് സച്ചിന്റെ 100-ാം രാജ്യാന്തര സെഞ്ചുറി പിറക്കുന്നത്.

Eng­lish sum­ma­ry : Death threat to Tim Bres­nan for tak­ing wick­et of Sachin

You may also like this video: