29 March 2024, Friday

Related news

December 22, 2023
December 10, 2023
September 17, 2023
August 31, 2023
August 12, 2023
August 4, 2023
August 3, 2023
July 24, 2023
July 1, 2023
May 10, 2023

കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന് അനുമതി നല്‍കിയ ആരോഗ്യവകുപ്പ് അധികൃതര്‍ക്കെതിരെ വധഭീഷണി

Janayugom Webdesk
ബ്രസീലിയ
October 30, 2021 3:33 pm

കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് വധഭീഷണി. ബ്രസീലിലാണ് സംഭവം. അഞ്ചിനും പതിനൊന്നിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ അനുമതി നല്‍കിയ ബ്രസീലിന്റെ ഹെൽത്ത് റെഗുലേറ്റർ അധികൃതരായ അൻവിസയിലെ അഞ്ച് ഡയറക്ടര്‍മാര്‍ക്കാണ് വധഭീഷണി ലഭിച്ചത്.

ഇമെയില്‍ വഴിയാണ് വധഭീഷണി ലഭിച്ചത്. 5നും പതിനൊന്നിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന് അംഗീകാരം നല്‍കിയാല്‍ കൊലപ്പെടുത്തുമെന്ന് സന്ദേശത്തില്‍ പറഞ്ഞതായും അധികൃതര്‍ അറിയിച്ചു.

ബ്രസീലിലെ പരാനയിലുള്ള ചില സ്കൂളുകള്‍ക്കും ഇത്തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ചതായും അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു. 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ അൻവിസയിൽ നിന്ന് വാക്സിന്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി തേടുമെന്ന് ഫൈസർ ബുധനാഴ്ച പറഞ്ഞതിന് പിന്നാലെയാണ് ഭീഷണികൾ വന്നത്.
യു എസ് ദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) ഒരു ഉപദേശക സമിതിയും ആ പ്രായത്തിലുള്ളവർക്ക് ഫൈസർ വാക്സിന്‍ ഉപയോഗത്തിന് അംഗീകാരം നല്‍കിയിരുന്നു.

കോവിഡ് മൂലം ബ്രസീലില്‍ 600,000‑ത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചത്. അമേരിക്കയ്ക്കുശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍.

 

Eng­lish Sum­ma­ry: Death threats against health offi­cials who allowed covid vac­ci­na­tion of children

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.