കൊറോണ വൈറസ് എന്ന മഹാമാരിയെ തുടർന്ന് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 6078 ആയി. 24 മണിക്കൂറിനിടെ 602 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ ഇറ്റലിയിലെ മരണസംഖ്യയിൽ 13.5 ശതമാനത്തിന്റെ വർഗ്ദനവ് രേഖപ്പെടുത്തി.
ഞായറാഴ്ച മാത്രം 5,560 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഭരണകൂടം അറിയിച്ചു.
അതേസമയം, ചൈനയിൽ തിങ്കളാഴ്ചയും ആർക്കും രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ലോകത്തെ ആകെ മരണസംഖ്യയില്‍ 60 ശതമാനത്തിലധികം യൂറോപ്പിലാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.