25 April 2024, Thursday

Related news

March 30, 2024
March 13, 2024
March 11, 2024
January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 26, 2023
November 24, 2023
November 23, 2023

കനത്ത മഴ; മഹാരാഷ്ട്രയില്‍ 13 മരണം

Janayugom Webdesk
മുംബൈ
September 29, 2021 7:47 pm

കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 136 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്ത് ഏറ്റവും അധികം നാശനഷ്ടമുണ്ടായത് മറാത്ത്‌വാഡ, വിദര്‍ഭ പ്രദേശങ്ങളിലാണ്. 560 പേരെ പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. 

മറാത്ത്‌വാഡയിലെ മഞ്ചാറ അണക്കെട്ടിന്റെ 18 ഷട്ടറുകളും തുറന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ വിന്യസിച്ചതായി ദുരന്ത നിവാരണ സേന അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് നിരവധി വീടുകളും കൃഷിയിടങ്ങളും ഒഴുകിപ്പോയി. മറാത്ത് വാഡ, മുംബൈ, കൊങ്കണ്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിദര്‍ഭയില്‍ ബസ് ഒഴുക്കില്‍ പെട്ട സംഭവത്തില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. നാസിക്കില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഴയെ തുടര്‍ന്ന് ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഇതുവരെ 434 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പശ്ചിമബംഗാളില്‍ വടക്കന്‍ കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. തെലങ്കാനയില്‍ ശക്തമായ മഴയില്‍ മൂന്നുപേരും മരണമടഞ്ഞിട്ടുണ്ട്. 

Eng­lish Sum­ma­ry : death toll ris­es to 13 in miha­rash­tra due to heavy rains

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.