27 March 2024, Wednesday

Related news

March 21, 2024
March 14, 2024
March 3, 2024
February 24, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024

പാകിസ്ഥാനിലെ ബോട്ട് അപകടം; മരിച്ചവരുടെ എണ്ണം 26 ആയി

Janayugom Webdesk
July 20, 2022 2:03 pm

പാകിസ്ഥാനിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. വിവാഹസംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 27 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

പാകിസ്ഥാനിൽ പഞ്ചാബ്-സിന്ധ് അതിർത്തിക്കുസമീപമാണ് വിവാഹസംഘം സഞ്ചരിച്ച ബോട്ട് സിന്ധു നദിയിലേക്ക് മറിഞ്ഞത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. നൂറുപേരടങ്ങിയ വിവാഹ സംഘം പഞ്ചാബിലെ രജൻപൂരിൽ നിന്നും മച്ചയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ബോട്ടിന് താങ്ങാൻ കഴിയുന്നതിനേക്കാളും ആളുകൾ കയറിയതും നദിയിലെ ഉയർന്ന നീരൊഴുക്കുമാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ. നീന്തൽ വിദഗ്ധരുൾപ്പടെ 30 ഓളം രക്ഷാപ്രവർത്തകർ നടത്തുന്നുണ്ട്.

അപകടത്തിൽപ്പെട്ട വിവാഹസംഘത്തിലെ മറ്റ് അംഗങ്ങൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി.

Eng­lish summary;Death toll ris­es to 26 after boat cap­size in Pakistan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.