വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ചെ​റു വി​മാ​നം ത​ക​ർ​ന്നു വീണു: നാല് മരണം

Web Desk
Posted on May 17, 2019, 8:34 am

ദു​ബാ​യ്: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ചെ​റു വി​മാ​നം ത​ക​ർ​ന്ന് വീണു നാ​ലു പേ​ർ മ​രി​ച്ചു. മൂ​ന്നു ബ്രി​ട്ടീ​ഷു​കാ​രും ഒ​രു ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​ര​നു​മാ​ണ് മ​രി​ച്ച​ത്. ബ്രി​ട്ട​ണി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ഡ​യ​മ​ണ്ട് എ​യ​ർ​ക്രാ​ഫ്റ്റെ​ന്ന നാ​ലു പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ചെ​റു​വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്.

ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹ​ബി​നു തെ​ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​ർ മാ​റി​യാ​യി​രു​ന്നു അ​പ​ക​ടം. സാ​ങ്കേ​തി​ക​ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ സ​ർ​വീ​സു​ക​ളും ഒ​രു​മ​ണി​ക്കൂ​ർ നി​ർ​ത്തി​വ​ച്ചു. നി​ല​വി​ൽ സ​ർ​വീ​സു​ക​ൾ ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.