കിട്ടാക്കടം പെരുകും: ആർബിഐ മുന്നറിയിപ്പ്

Web Desk

ചെന്നൈ

Posted on July 25, 2020, 10:48 pm

നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 14.7 ശതമാനമായി വർധിക്കുമെന്ന് ആർബിഐ റിപ്പോർട്ട്.
മാർച്ച് 2020ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) 8.5 ശതമാനമാണ്.

ഇതാണ് 14.5 ശതമാനമായി വർധിക്കുമെന്ന് ആർബിഐ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ആർബിഐയുടെ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിലാണ് (ഫിനാൻഷ്യൽ സ്റ്റെബിലിറ്റി) ഇക്കാര്യം വ്യക്തമാക്കുന്നത്. മുൻകരുതലുകൾ സ്വീകരിച്ചാൽ കിട്ടാക്കടത്തിന്റെ തോത് 12.5 ശതമാനമായി പരിമിതപ്പെടുത്താൻ കഴിയും.

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഇപ്പോൾ 11.3 ശതമാനമാണ്. ഇത് 2021 മാർച്ച് ആകുമ്പോൾ 15.2 ശതമാനമായി വർധിക്കും. സ്വകാര്യ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 4.2 ശതമാനത്തിൽ നിന്നും 7.3 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

Eng­lish sum­ma­ry; Debt will increase rbi
You may also like this video: