Thursday
22 Aug 2019

രാഷ്ട്രപതി ഭവനില്‍ അഴുകിയ മൃതദേഹം

By: Web Desk | Friday 8 June 2018 3:51 PM IST


ന്യൂഡല്‍ഹി:

രാഷ്ട്രപതി ഭവനിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് ക്വാര്‍ട്ടേഴ്സിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സെക്രട്ടേറിയറ്റിലെ പ്രസിഡന്‍സില്‍ ജോലി ചെയ്യുന്ന ത്രിലോക്ചന്ദിനെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മുറി അകത്തുനിന്നും പൂട്ടിയിട്ടിരുന്ന നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി പൊലീസ് വന്നു മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.

മൃതദേഹത്തിന് നാല്, അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കുറച്ച് കാലത്തോളമായി ഇയാള്‍ അസുഖബാധിതനായിരുന്നു. മരിച്ചതെങ്ങനെയെന്നത് വ്യക്തമല്ല. ഹൃദയാഘാതം മൂലമാകാം ഇയാള്‍ മരിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

Related News