ഉയരങ്ങളിൽ ജീവിക്കാൻ പ്രകൃതിയുടെ തന്നെ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഷെർപ്പകൾ. ബുദ്ധമത വിശ്വാസികളായ ഇവർ ടിബറ്റൻ വംശജരാണ്. ഹിമാലയൻ കൊടുമുടികളിൽ ഷെർപ്പകൾ താമസം തുടങ്ങിട്ട് നൂറ്റാണ്ടുകളായി. ഹിമാലയത്തിൽ 9000അടി ഉയരത്തിൽ ഖുംബു ജില്ലയിൽപ്പെട്ട ഗ്രാമങ്ങളിലാണിവർ താമസിക്കുന്നത്. എവറസ്റ്റ് ആദ്യം കീഴടക്കിയത് പേരറിയാത്ത ഏതോ ഷെർപ്പകൾ ആവാമെന്നാണ് ചരിത്ര ഗവേഷകർ പറയുന്നത്. 1920കൾ മുതൽ തുടങ്ങിയ എല്ലാ ആധുനിക പർവതാരോഹരോടൊപ്പവും ഷെർപ്പകൾ ഉണ്ടായിരുന്നു. പര്യവേഷണസംഘത്തിന്റെ സാധനങ്ങൾ ചുമക്കുന്ന പോർട്ടർമാരായും ഇവർ ജോലി ചെയ്യുന്നു. ഇവരില്ലെങ്കിൽ ആധുനിക പര്യവേഷകാർക്ക് എവറെസ്റ്റ് കീഴടക്കാൻ കഴിയുമായിരുന്നില്ല.
പർവത കയറ്റത്തിൽ ഇവരുടെ കഴിവുകളെക്കുറിച്ച് പലർക്കും അറിയില്ല. ഹിമാലയത്തിൽ 8000മീറ്ററിൽ അധികം 12 പ്രാവശ്യം കയറിയ ആൻങ്ങ് റിത്ത ഷേർപ്പാ ഇന്നും അത്ഭുതമാണ്. ഓക്സിജൻ സിലിണ്ടർ പോലും ഇല്ലാതെയാണ് ഇത് സാധിച്ചത്. അർഹിക്കുന്ന പേരും പ്രശസ്തിയും കിട്ടിയില്ലെന്നു മാത്രമല്ല, ഷെർപ്പകൾ അവഗണിക്കുകപ്പെടുകകൂടി ചെയ്യുന്നു. കരുത്തും, ആത്മവിശ്വാസവും, ഉയരങ്ങളിൽ ജീവിക്കാനുള്ള ഷെർപ്പകളുടെ ശാരീരിക കഴിവുകളും ആദ്യം മനസിലാക്കിയതും അവരെ മലകയറ്റത്തിൽ ഉപയോഗിച്ചതും സ്കോട്ടിഷ് രസതന്ത്രജ്ഞനായ എ എം കെല്ലാസ് ആണ്. 1900കളുടെ ആദ്യം ഹിമാലയം പ്രദേശം സ്ഥിരമായി സന്ദർശിച്ചരുന്ന കെല്ലാസ് ഷെർപ്പകളുമായി ഒരുപാട് കാലം ജീവിച്ച ആളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.