Web Desk

തിരുവനന്തപുരം

January 20, 2020, 8:52 am

നിയമസഭാ സമ്മേളന തിയ്യതി തീരുമാനിക്കൽ; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

Janayugom Online

നിയമസഭാ സമ്മേളന തിയ്യതി തീരുമാനിക്കാനും തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ബില്ലിന് അംഗീകാരം നല്‍കാനുമായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. രാവിലെ ഒന്‍പതിനാണ് യോഗം. 30ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ സമ്മേളനം തുടങ്ങുക. ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്ന വിധത്തില്‍ സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാകും സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യുക.

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ബില്‍ കൊണ്ടുവരുന്നത്. ബില്‍ മന്ത്രിസഭ അംഗീകരിച്ചാലും നിയമസഭയില്‍ അവതരിപ്പിക്കും മുൻപ് ഗവര്‍ണ്ണര്‍ക്ക് റഫര്‍ ചെയത് അറിയിക്കും. ഈ ഘട്ടത്തില്‍ ഗവര്‍ണ്ണര്‍ ഇടപെടില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതേ സമയം സഭ പാസ്സാക്കിയ ശേഷം അന്തിമ അംഗീകാരത്തിനായി അയക്കുമ്പോൾള്‍ ഗവര്‍ണ്ണറുടെ ഇടപെടലില്‍ സര്‍ക്കാറിന് ആശങ്കയുണ്ട്.

Eng­lish sum­ma­ry: Decid­ing on Assem­bly Date Spe­cial cab­i­net meet­ing today

YOU MAY ALSO LIKE THIS VIDEO