കോവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികൾ വ്യാഴാഴ്ച മുതൽ രാജ്യത്ത് മടങ്ങിയെത്തും. ഇതിനുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്രം തയ്യാറാക്കി. അതേസമയം താൽപര്യമുള്ള മുഴുവൻ പ്രവാസികളെയും തിരിച്ചുകൊണ്ടുവരണമെന്ന കേരളത്തിന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. അടിയന്തര സ്വഭാവമുള്ളവർക്കും വിസ കാലാവധി തീർന്നവർക്കും തൊഴിൽ നഷ്ടമായവർക്കും മാത്രമേ തിരികെ വരാൻ കഴിയുവെന്നാണ് കേന്ദ്ര നിലപാട്. ഇതിനാൽ നോർക്ക വഴി രജിസ്റ്റർ ചെയ്ത എല്ലാ പ്രവാസികൾക്കും തിരികെ മടങ്ങാൻ സാധിക്കില്ലെന്നും കേന്ദ്ര സർക്കാർ പറയുന്നു. തിരികെ എത്തിക്കേണ്ട പ്രവാസികളെ സംബന്ധിച്ച് കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ കേവലം രണ്ടുലക്ഷം പേർ മാത്രമാണ് ഉളളത്. എന്നാൽ കേരളത്തിലേക്കു മടങ്ങാൻ 4.14 ലക്ഷം പ്രവാസി മലയാളികൾ നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ കേരളം സ്വീകരിച്ചിരുന്നു. കേന്ദ്രം കർശന ഉപാധികൾ വച്ചതോടെ ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായി. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ. യുഎഇയിൽ മാത്രം 34 ലക്ഷം ഇന്ത്യക്കാരുണ്ട്. എംബസികള്‍ തയ്യാറാക്കുന്ന മുന്‍ഗണനാ ലിസ്റ്റ് അനുസരിച്ചാകും അന്തിമ ലിസ്റ്റ് തയാറാക്കുക എന്നാണ് സൂചന. ക്വാറന്റൈന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും പണം ഈടാക്കേണ്ടതും സംസ്ഥാന സര്‍ക്കാരുകളാണ്. ഓരോ സംസ്ഥാനത്തും പരിശോധനയ്ക്കും ക്വാറന്റൈനും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മടങ്ങിയെത്തുന്നവർ പതിനാല് ദിവസം ക്വാറന്റൈനിൽ കഴിയണം. പ്രത്യേക വിമാനവും കപ്പലും ഉപയോഗിച്ചാണ് പ്രവാസികളെ ഘട്ടംഘട്ടമായി എത്തിക്കുക. യാത്രാക്കൂലി പ്രവാസികൾ വഹിക്കണം. വിമാനത്തിൽ കയറുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തും. നിരീക്ഷണത്തിനായുള്ള ആരോഗ്യ സേതു ആപ്പ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ആശുപത്രികളിലും പ്രത്യേക സ്ഥാപനങ്ങളിലും ക്വാറന്റൈന് ചെയ്യാന്‍ പണം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പ്രവാസികളിൽ ഇന്ത്യയിൽ ആദ്യമെത്തുക മാലദ്വീപിൽ നിന്നുള്ള സംഘം. 200 പേരടങ്ങുന്ന ആദ്യ സംഘം ഒരാഴ്ചക്കകം കൊച്ചിയിൽ എത്തുമെന്ന് മാലദ്വീപിലെ ഇന്ത്യൻ ഹൈകമ്മിഷൻ അറിയിച്ചു. മാലദ്വീപിലെ ഇന്ത്യൻ ഹൈകമ്മിഷന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽനിന്നാണ് പട്ടിക തയ്യാറാക്കുക. മാലദ്വീപിൽനിന്ന് 48 മണിക്കൂറെടുത്താണ് കപ്പൽ കൊച്ചിയിലെത്തുക.
ENGLISH SUMMARY: decision in pravasi malayalis come back
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.