Web Desk

ന്യൂ​ഡ​ൽ​ഹി

October 27, 2020, 10:26 am

രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കുറവ്

Janayugom Online

രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36,469 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 488 പേ​ർ മ​രി​ച്ചു. 27,860 പേ​ർ രോഗമുക്തരായി.

ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 79,46,429 ആ​യി. മ​ര​ണ​സം​ഖ്യ 1,19,502 ആ​യി ഉ​യ​ർ​ന്നു. 72,01,070 പേ​ർ രോ​ഗ​മു​ക്ത​രാ​യി. തി​ങ്ക​ളാ​ഴ്ച മാ​ത്രം 63,842 പേ​ർ ആ​ശു​പ​ത്രി വി​ട്ടു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 6,25,857 പേ​ർ ചി​കി​ത്സ​യി​ൽ കഴിയുന്നുണ്ട്.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഡ​ൽ​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം വർധിക്കുന്നത്.

you may also like this video