29 March 2024, Friday

Related news

November 14, 2023
January 31, 2023
January 29, 2023
January 25, 2023
January 10, 2023
December 21, 2022
December 15, 2022
October 23, 2021
October 7, 2021

ദീപിക പദുകോണ്‍ ലെവിസ് ബ്രാന്‍ഡ് അംബാസഡര്‍

Janayugom Webdesk
കൊച്ചി
October 7, 2021 2:38 pm

സ്റ്റൈല്‍ ഐക്കണും ബ്രാന്‍ഡ് അംബാസഡറുമായ ദീപിക പദുകോണിനൊപ്പം ലെവിസ് പുതിയ വസ്ത്രശേഖരം അവതരിപ്പിച്ചു. ലെവിസ്- ദീപിക പദുകോണ്‍ ശേഖരം ഫാഷന്‍ സെന്‍സിബിലിറ്റിയുടെയും ആധികാരിക സ്റ്റൈലിന്റെയും ഒരു നിര്‍വചനം കൂടിയാണ്.

ലെവീസിന്റെ സ്റ്റൈലിന്റെ ആധികാരികതയും പദുകോണിന്റെ സിഗ്നേച്ചര്‍ സ്‌റ്റൈലും മിശ്രണം ചെയ്‌തെടുത്ത ചാരുതയാര്‍ന്ന വസ്ത്രശേഖരം നല്കുന്ന പുതുമയും ആത്മവിശ്വാസവും സമാനതകള്‍ ഇല്ലാത്തതാണ്.

ലെവീസിന്റെ ക്ലാസിക് ശേഖരമായ ജീന്‍സുകള്‍ക്കും ഡെനിംസിനും ഒപ്പം പദുകോണിന്റെ പ്രിയങ്കരമായ വിനോദവേളകള്‍ക്കുള്ള വസ്ത്രങ്ങള്‍, എഡ്ജി ഫോക്‌സ് ലെതര്‍ പാന്റ്‌സ്, ഓവര്‍സൈസ്ഡ് ഷര്‍ട്ടുകള്‍ എന്നിവയും ശേഖരത്തില്‍ ഉണ്ട്.

അള്‍ട്രാ- കാഷ്വല്‍ സ്‌റ്റൈലിന്റെ ശേഖരമാണ് പദുകോണ്‍ അവതരിപ്പിക്കുന്നത്. എഡ്ജി ഫോക്‌സ് ലതര്‍ പാന്റ്‌സ്, സമ്പൂര്‍ണ്ണ ഡെനിം ജംപ്‌സ്യൂട്ട് എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടും. ഇപ്പോള്‍ ട്രെന്‍ഡായിട്ടുള്ള 70 സൈസ് ഹൈ വേയ്‌സ്റ്റ് ജീന്‍സ്, കട്ട് ആന്‍ഡ് സ്യൂ വൈഡ് ലെഗ് സില്‍ഹൗട്ടേഴ്‌സോടു കൂടിയ എക്‌സ്ട്രാ ലോങ്ങ് ക്രോപ്പ്ഡ് ട്രക്കര്‍ ജാക്കറ്റുകള്‍, ഓവര്‍സൈസ്ഡ് ഷര്‍ട്ടുകള്‍, ഓര്‍ഗന്‍സാ സ്ലീവോടുകൂടിയ റൊമാന്റിക് ടോപ്‌സ്, ഈസി ഗ്രാഫിക് ടി-ഷര്‍ട്ട്, എലിവേറ്റഡ് സ്വീറ്റ് ഷര്‍ട്ടുകള്‍, എന്നിവയും ഒരുക്കിയിട്ടുണ്ട്. 

ദീപികയുമായുള്ള പങ്കാളിത്തം സുസ്ഥിരമായ പ്രതിബദ്ധതയാണെന്ന് ലെവിസ് സൗത്ത് ഏഷ്യ, മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക സീനിയര്‍ വൈസ് പ്രസിഡന്റും എംഡിയുമായ സഞ്ജീവ് മൊഹന്തി പറഞ്ഞു.

ഓര്‍ഗാനിക് കോട്ടണ്‍, മരത്തിന്റെ പള്‍പ്പില്‍ നിന്നുണ്ടാക്കുന്ന സൂപ്പര്‍-സോഫ്റ്റ് ടെന്‍സല്‍, കോട്ടണൈസ്ഡ് ഹെംപ്, ജലരഹിത സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ഡെനിം എന്നിവയും ശേഖരത്തില്‍ ഉള്‍പ്പെടുന്നു. ലെവിസ് റീട്ടെയില്‍ ഔട്ട്‌ലറ്റുകളിലും ഇ‑കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളിലും പുതിയ ശ്രേണി ഒക്ടോബര്‍ എട്ടു മുതല്‍ ലഭ്യമാകും.

Eng­lish Sum­ma­ry : deepi­ka padukone to be the new brand ambas­sador of levis

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.