Web Desk

കോഴിക്കോട്

February 07, 2021, 4:00 pm

കത്വ കേസ് നടത്തിപ്പിന് ഒരു രൂപപോലും കിട്ടിയിട്ടില്ല; യൂത്ത് ലീഗിന്റെ വാദങ്ങള്‍ തളളി ദീപികാ സിംഗ് രജാവത്ത്

Janayugom Online

കത്വ, ഉന്നാവോ കേസുകളുമായി ബന്ധപ്പെട്ട് യൂത്ത് ലീഗിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അഭിഭാഷക ദീപിക സിംഗ് രജാവത്ത്. കേസുമായി ബന്ധപ്പെട്ട് കുടുംബത്തിന് നിയമസഹായം നൽകുന്നതിന് വേണ്ടിയാണ് പണപ്പിരിവ് നടത്തിയതെന്നായിരുന്നു യൂത്ത് ലീഗ് അഭിപ്രായപ്പെട്ടത്. എന്നാൽ, കത്വ കേസ് താൻ പൂർണ്ണമായും പണം വാങ്ങാതെയാണ് നടത്തിയതെന്നും കേരളത്തിൽ നിന്ന് തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ദീപിക സിങ് രജാവത്ത് പറഞ്ഞത്.

കത്വ അഭിഭാഷകർക്ക് 9,35,00 രൂപ നൽകിയെന്നാണ് യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞത്. എന്നാൽ, പണം നൽകിയെന്ന് പറയുന്ന അഭിഭാഷകൻ മുബീൻ ഫറൂഖിക്കിന് കേസ് നടത്തിപ്പിൽ യാതൊരു ബന്ധവുമില്ലെന്ന് ദീപിക സിങ് പറഞ്ഞു. വിചാരണ നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടറാണ്. എല്ലാവർക്കും അറിയുന്നത് പോലെ പബ്ലിക് പ്രോസിക്യൂട്ടർക്ക് പണം നൽകേണ്ട ആവശ്യമില്ല. മുബീൻ ഫാറുഖി എന്നയാൾ വിചാരണയുടെ ഒരു ഘട്ടത്തിലും പങ്കെടുത്തിട്ടില്ല. പക്ഷേ വിചാരണയിൽ പങ്കെടുത്തുവെന്നാണ് ഇദ്ദേഹം പറയുന്നത്, അത് തെറ്റാണെന്നും ദീപിക സിങ് രജാവത്ത് പറഞ്ഞു.

കത്വ കേസുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിയ പണപ്പിരിവിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു നേതൃത്വം വാർത്തസമ്മേളനം നടത്തി വിശദീകരിച്ചത്. പെൺകുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകർക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നൽകിയെന്നായിരുന്നു ഇവർ പറഞ്ഞത്.

ENGLISH SUMMARY: Deepi­ka Singh Rajawat denies the claim by Youth league on Kat­wa case

YOU MAY ALSO LIKE THIS VIDEO