16 June 2024, Sunday

Related news

June 11, 2024
May 24, 2024
May 23, 2024
May 21, 2024
April 18, 2024
April 16, 2024
April 7, 2024
April 3, 2024
April 1, 2024
March 30, 2024

ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ആർഎസ്എസ്

Janayugom Webdesk
മുംബൈ
September 23, 2021 4:44 pm

ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ആർഎസ്എസ്. അഭിഭാഷകനും ആർഎസ്എസ് പ്രവർത്തകനുമായ ധ്രുതിമാൻ ജോഷിയാണ് ജാവേദ് അക്തറിനെതിരെ ക്രിമിനൽ മാനനഷ്ടത്തിന് കേസെടുക്കാൻ കുർല മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. 

100 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ആർഎസ്എസിനെതിരെ ജാവേദ് അക്തർ അപകീർത്തികരമായ പരമാർശം നടത്തിയെന്നാണ് ആരോപണം. സെപ്റ്റംബർ മൂന്നിന് സംപ്രേഷണം ചെയ്ത ടിവി ഷോയിൽ ജാവേദ് അക്തർ താലിബാനും ഹിന്ദു സംഘടനകളും തമ്മിൽ താരതമ്യം ചെയ്തെന്നും ഇത് ‘ഹിന്ദു ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും അധിക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും കാരണമായെന്നുമാണ് ജോഷിയുടെ ആരോപണം. 

ആർഎസ്എസ് സമൂഹത്തിൽ പടർന്ന ഒരു അർബുദമായി മാറിയെന്ന് ജാവേദ് അക്തർ പറഞ്ഞതായും ജോഷി ആരോപണമുയർത്തി. ആർഎസ്എസ് ഇന്ത്യൻ താലിബാൻ ആണെന്ന ജാവേദ് അക്തറിന്റെ പരാമർശത്തിനെതിരെ ആരോപണമുയര്‍ത്തി ആർഎസ്എസ് നേരത്തേയും രംഗത്തെത്തിയിരുന്നു. 

Eng­lish Sum­ma­ry : defama­tion case filed against javed akther by rss

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.