Web Desk

കൊച്ചി

September 09, 2020, 5:38 pm

പി രാജുവിനെതിരേ അപകീര്‍ത്തി പരാമര്‍ശം: വി.ഡി. സതീശന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

Janayugom Online

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ എംഎല്‍എയുമായ പി രാജുവിനെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന കേസില്‍ വി.ഡി.സതീശന്‍ എം.എല്‍.എ. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധി. ജസ്റ്റീസ് ടിവി അനില്‍ കുമാറാണ് വിധി പ്രസ്താവിച്ചത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്താണ് സതീശന്‍ വിവാദ പരാമര്‍ശം നടത്തിയത്. സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പുകളുടെ കാലത്തേയ്ക്കു അടുക്കുമ്പോഴാണ് കേസില്‍ വിചാരണ നേരിടണമെന്ന വിധി വന്നത്. പി രാജുവിനെതിരേ സതീശന്‍ നല്‍കിയ പത്രപ്രസ്താവന പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെയും കേസുണ്ട്.

2013ലാണ് കേസിനാസ്പദമായ സംഭവം. പിരാജുവിനെ വ്യക്തിപരമായി അവഹേളിക്കുന്നതാണ് പ്രസ്താവന എന്നു ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍, പറവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തി സതീശന് സമന്‍സ് അയച്ചിരുന്നു. പിരാജുവിന്റെ പ്രസ്താവന നല്‍കിയ മാധ്യമങ്ങളും വ്യക്തിഹത്യയ്ക്ക് കൂട്ടുനിന്നതായി വാദിക്കു വേണ്ടി ഹാജരായ അഡ്വ ടിആര്‍എസ്കുമാര്‍ വാദിച്ചു. രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്.

ENGLISH SUMMARY:Defamatory remarks against P Raju: VD Satheesan to face High court directs trial
You may also like this video