19 April 2024, Friday

ഭീകരാക്രമണം നടന്നില്ലെന്ന് പ്രതിരോധമന്ത്രി; നടന്നുവെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2021 1:47 pm

ഭികരര്‍ക്ക് ബിജെപിയെ ഭയമായതിനാല്‍ രാജ്യത്ത് ഭീകരാക്രമണം നടന്നില്ലെന്ന് പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിങ് അവകാശപ്പെട്ടത് വലിയവാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ അതിന് വിരുദ്ധമായ മറുപടിയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ലോക്‌സഭയില്‍ചോദ്യത്തിന് ഉത്തരമായി നല്കിയതെന്ന് ദി ക്വിന്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. കശ്മീരില്‍ മാത്രം 2014 മുതല്‍ 2020വരെയുള്ള കാലയളവില്‍ കശ്മീരില്‍ മാത്രം 2546 ഭീകരാക്രമണങ്ങള്‍ ഉണ്ടായെന്നും ഇതില്‍ 481 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു മരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി ജികിഷന്‍റെഡ്ഡി നല്കിയ മറുപടിയില്‍ പറയുന്നു. ഈ സംഭവങ്ങളില്‍ 215 സാധാരണക്കാര്‍ക്കും ജീവഹാനി സംഭവിച്ചുവെന്ന് മാര്‍ച്ച് 21 ന് നല്കിയ മറുപടിയിലുണ്ട്. കൂടാതെ കശ്മീരിന് പുറത്ത് ആറു ഭീകരാക്രമണങ്ങളുണ്ടായെന്നും 11 സൈനികരും 11 സാധാരണക്കാരും മരിച്ചുവെന്നും മറപിടിയിലുണ്ട്.


ഇതുംകൂടി വായിക്കൂ: ഗുജറാത്ത് മോഡല്‍ പറയാന്‍ മാത്രം: ഭരണം നിലനിര്‍ത്താന്‍ തീവ്രഹിന്ദുത്വം തന്നെ ബിജെപി അജണ്ട


 

രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവോയെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് രാജ്യത്തുണ്ടായഭീകരസംഭവങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്കിയിരിക്കുന്നത്. രാജ്യത്ത് വലിയഭീകരാക്രമണം നടന്നില്ലെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞതെന്ന് വ്യാഖ്യാനിക്കാമെങ്കിലും കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സുരക്ഷാ ഉധ്യോഗസ്ഥര്‍ കൊല്ലപ്പെട്ടസംഭവം രാജ്യത്തെയാകെ നടക്കിയതും വലിയഭീകരാക്രമണം എന്ന് നിര്‍വചിക്കുവാന്നുതം തന്നെയാണ്. ഇതിന് പുറമേയാണ് ചെറുതും വലുതുമായ സംഭവങങള്‍ കശ്മീരില്‍ ഉള്‍പ്പെടെ ഉണ്ടായത്. അതുകൊണ്ടുതന്നെ ആഭ്യന്തര മന്ത്രിയുടെ മറുപടിയും പ്രതിരോധമന്ത്രിയുടെ അവകാശവാദവും പൊരുത്തപ്പെടുന്നില്ല.എന്തു സംഭവിച്ചാലും നാം ഭീകരരെ വെറുതെവിടില്ലെന്നും വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നും ഭീകരവാദികളെ കൊല്ലുമെന്ന വ്യക്തമായ സന്ദേശം ഉറി ആക്രമണത്തിനു ശേഷം നാം ലോകത്തിന് നല്‍കിയിട്ടുണ്ടെന്നും ബിജെപി പ്രവര്‍ത്തകയോഗത്തില്‍ രാജ്നാഥ് സിങ് പറഞ്ഞതായാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.

Eng­lish Sum­ma­ry: Defance min­is­ter says no ter­ror attack, home min­is­ter claims hap­pened it

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.