29 March 2024, Friday

Related news

March 30, 2023
February 15, 2023
February 12, 2023
January 19, 2023
December 13, 2022
October 21, 2022
June 2, 2022
May 31, 2022
May 15, 2022
April 16, 2022

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയം;23 ജി നേതാക്കള്‍ പരസ്യമായി രംഗത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2022 3:45 pm

യുപി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലിരുന്ന പ‍ഞ്ചാബും കോണ്‍ഗ്രസിന് നഷ്ടമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ പ്രത്യേകിച്ചും രാഹുലിനേയും, ഉപജാപക വൃന്ദങ്ങള്‍ക്കെതിരേ മുതിര്‍ന്ന നേതാക്കള്‍ രംഗത്തു വന്നു. 23ജി നേതാക്കളാണ് പ്രധാനമായും പ്രതിഷേധം അറിയിച്ചിരിക്കുന്നത്. കോൺഗ്രസിന്‍റെ നിലവിലെ നേതൃത്വത്തിനെതിരെ വീണ്ടും പടക്ക് മുതിർന്ന നേതാക്കൾ ഒരുങ്ങുന്നുവെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയെന്നും തന്‍റെ ഹൃദയം നുറുങ്ങുകയാണെന്നും ആയിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും ജി-23ലെ പ്രധാന നേതാവുമായ ഗുലാം നബി ആസാദിന്റെ പ്രതികരണം.ജി 23 നേതാക്കൾ മുമ്പ് ആവശ്യപ്പെട്ടതുപോലെ കോൺഗ്രസ് നേതൃത്വം പരാജയം വിലയിരുത്തി ആവശ്യ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജി-23 നേതാക്കൾ കൗമാരം മുതൽ ജീവൻ നൽകിയാണ് കോൺഗ്രസിനെ വളർത്തിക്കൊണ്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഗുലാം നബി ആസാദിന്‍റെ വസതിയിലേക്ക് പ്രമുഖ ജി 23 നേതാക്കൾ എത്തുമെന്നും വീണ്ടും കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടിയെ ഏകോപിപ്പിച്ച് നിർത്തുകയെന്നതിനാണ് നിലവിൽ പ്രാധാന്യം നൽകുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

.അഞ്ച് സംസ്ഥാനങ്ങളിലെയും പരാജയം വിലയിരുത്താൻ സോണിയ ഗാന്ധി പാർട്ടി വർക്കിങ് കമ്മറ്റി വിളിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ കോൺഗ്രസ് മാധ്യമ വക്താവ് അറിയിച്ചിരുന്നു. ഈ യോഗത്തിൽ നേതൃത്വത്തിനെതിരെ യുവനേതാക്കളടക്കം രംഗത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.

പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ യുപിയില്‍ ബിജെപിയോട് തകർക്കുന്ന കാഴ്‌ചയാണ്നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടത്. പല വിഷയങ്ങളിലും പ്രിയങ്ക ഗാന്ധി ഇടപെടൽ നടത്തിയെങ്കിലും അതൊന്നും ജനങ്ങളിൽ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ലയെന്നതാണ് ഈ പരാജയത്തിൽ നിന്ന് മനസിലാക്കുന്ന മറ്റൊരു വസ്‌തുത.

നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ മറ്റു മുതിർന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. നേതൃത്വ മാറണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവായ ശശി തരൂരും രംഗത്തെത്തി.

കോൺഗ്രസ് നിലകൊണ്ട ആശയങ്ങളിലെയും പോസീറ്റിവ് അജണ്ഡയിലുള്ള ഇന്ത്യയെന്ന ആശയത്തെ വീണ്ടും ഊട്ടിയുറപ്പിക്കേണ്ടതുണ്ടെന്നും ഇതിന് കഴിയുന്ന നേതാക്കളെ ഉൾപ്പെടുത്തി നേതൃത്വത്തെ പുനരുജ്ജീവിപ്പിക്കണമെന്നുമാണ് ശശി തരൂർ ആവശ്യപ്പെട്ടത്. കോൺഗ്രസിന് വിജയിക്കണമെങ്കിൽ മാറ്റം ആവശ്യമാണെന്നാണ് ശശി തരൂരിന്‍റെ നിലപാട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വരുവാനാണ് സാധ്യത.

Eng­lish Summary:Defeat in Assem­bly elec­tions; 23 lead­ers in public

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.