ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയെ വീഴ്ത്തി ബിജെപിയെ വിജയിപ്പിച്ച കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷ കൂട്ടായ്മയയാ ഇന്ത്യാ മുന്നണിയില്‍ വന്‍ പ്രതിഷേധം സമാജ്‌വാദി പാർടി, നാഷണൽ കോൺഫറൻസ്, ശിവസേന ഉദ്ധവ് വിഭാഗം,തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർടികൾ കോണ്‍ഗ്രസിനെ നിശിതമായി വിമർശിച്ച് രംഗത്തുവന്നു.ഈ പാർടികള്‍ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ബിജെപിയുടെ വർഗീയരാഷ്ട്രീയത്തെ തോൽപ്പിക്കാൻ എഎപിക്കൊപ്പം നിലകൊള്ളണമെന്ന് എസ്‌പിയും തൃണമൂൽ കോൺഗ്രസുമടക്കം കോൺഗ്രസിനോട് അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ബിജെപി ജയിച്ചാലും പ്രശ്‌നമില്ല എഎപി തോൽക്കണമെന്ന പിടിവാശിയിലായിരുന്നു കോൺഗ്രസ് നേതൃത്വം.ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തോറ്റ ഘട്ടത്തിൽതന്നെ പ്രതിപക്ഷ കൂട്ടായ്‌മയെ ദേശീയതലത്തിൽ യോജിപ്പിച്ച് നിർത്തുന്നതിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പരാജയമാണെന്ന് ഇതര പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടി.
ഹരിയാനയിൽ എഎപിക്ക് അർഹമായ സീറ്റ് നൽകാതെ ബിജെപി വിരുദ്ധ സഖ്യം പൊളിച്ച കോൺഗ്രസ് നിലപാട് തുറന്നുകാട്ടപ്പെട്ടു.എന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യ കൂട്ടായ്‌മയുടെ യോഗം വിളിച്ചക്കാൻ കോൺഗ്രസ് മെനക്കെട്ടില്ല.പരസ്‌പരം ഇനിയും മത്സരിക്ക്‘എന്നായിരുന്നു ഡൽഹി ഫലം വന്നതിന് പിന്നാലെ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയുടെ പ്രതികരണം.കോൺഗ്രസാണ് ബിജെപിയെ ജയിപ്പിച്ചതെന്ന് എസ്‌പിയും ശിവസേനാ ഉദ്ധവ് വിഭാഗവും തുറന്നടിച്ചു.
കോൺഗ്രസും എഎപിയും ഒന്നിച്ച് നിന്നിരുന്നുവെങ്കിൽ ഫലം മറ്റൊന്നാകുമെന്ന് ശിവസേന വക്താവ് സഞ്‌ജയ് മുതിർന്ന എഎപി നേതാക്കളായ അരവിന്ദ് കെജ്രിവാള്‍ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദ്ര ജയിൻ, സൗരവ് ഭരദ്വാജ് എന്നിവരുടെ തോൽവിക്ക് ചുക്കാൻ പിടിച്ചത് കോൺഗ്രസ്. മുഖ്യമന്ത്രി അതിഷിയെ വീഴ്‌ത്താൻ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേഷ് വർമയോട് 4089 വോട്ടിനാണ് കെജ്രിവാളിന്റെ തോൽവി. ഇവിടെ കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് 4568 വോട്ട് പിടിച്ച് ബിജെപിയെ സഹായിച്ചു. ജംഗ്‌പുര മണ്ഡലത്തിൽ മനീഷ് സിസോദിയയുടെ തോൽവി 675 വോട്ടി ന്. ഇവിടെ കോൺഗ്രസിന്റെ ഫർഹദ് സൂരി പിടിച്ചത് 7450 വോട്ട്.
ഗ്രേറ്റർ കൈലാഷിൽ സൗരവ് ഭരദ്വാജ് തോറ്റത് 3188 വോട്ടിന്. ഇവിടെ കോൺഗ്രസിന്റെ ഗർവിത് സിംഘ്‌വി 6711 വോട്ട് പിടിച്ച് ബിജെപിയുടെ ശിവ റോയിയെ ജയിപ്പിച്ചു. കൽക്കാജി മണ്ഡലത്തിൽ അതിഷി 3521 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ രമേശ് ബിദുരിയെ തോൽപ്പിച്ചത്. ഇവിടെ കോൺഗ്രസിന്റെ അൽക്കാ ലംബ 4592 വോട്ട് നേടി. കെജ്‌രിവാളിനും അതിഷിയ്‌ക്കുമെതിരെ മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കി എഎപിയുടെ തോൽവിയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന കൃത്യമായ സന്ദേശം കോൺഗ്രസ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.