24 April 2024, Wednesday

ജർമനിയില്‍ ആംഗല മെർക്കലിന്റെ പാർട്ടിക്ക് തോല്‍വി

Janayugom Webdesk
ജര്‍മ്മനി
September 27, 2021 3:18 pm

പൊതുതെരഞ്ഞെടുപ്പ് നടന്ന ജർമനിയില്‍ ആംഗല മെർക്കലിന്റെ പാർട്ടി സി.ഡി.യുവിന് തോല്‍വി. മധ്യ ഇടതുപക്ഷ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിക്കാണ് നേരിയ ഭൂരിപക്ഷം. എസ്പിഡി 206 സീറ്റിലും സിഡിയു 196 സീറ്റിലും വിജയിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം വൈകാതെയുണ്ടാകും.

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിലെ തിങ്കളാഴ്ച രാവിലെയുള്ള പ്രാഥമിക ഫലസൂചനകൾ പ്രകാരം സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി 26 ശതമാനം വോട്ട് നേടിയപ്പോൾ മെർക്കലിന്റെ സി.ഡി.യു — സി.എസ്.യു സഖ്യത്തിന് 24.1 ശതമാനം വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ എഴുപത് വർഷത്തിനിടെ സി.ഡി.യുവിന്റെ ഏറ്റവും മോശം പ്രകടനമാണിത്. 14.8 ശതമാനം വോട്ട് നേടിയ ഗ്രീൻ പാർട്ടിയാണ് മൂന്നാം സ്ഥാനത്ത്. അന്തിമ തെരഞ്ഞെടുപ്പ് ഫലം ഫെഡറൽ റിട്ടേണിങ് ഓഫീസർ വൈകാതെ പ്രഖ്യാപിക്കും.

Eng­lish sum­ma­ry; Defeat of Angela Merkel’s par­ty in Germany

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.