Web Desk

പാ​ല​ക്കാ​ട്

December 18, 2020, 9:21 am

കനത്ത തോൽവി; പാലക്കാടും കോൺഗ്രസിൽ പൊട്ടിത്തെറി, വി കെ ശ്രീകണ്ഠൻ രാജിവയ്ക്കണം എന്നാവശ്യം

Janayugom Online

രൂപികരണത്തിനു ശേഷം നാളിതുവരെ കോൺഗ്രസ് മാത്രം ഭരിച്ചിരുന്ന ചിറ്റൂർ മുൻസിപ്പാലിറ്റി കൈവിട്ടത് കോൺഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി, തോൽവിക്ക് കാരണമായി കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത് ഡിസിസി പ്രസിഡണ്ടിൻ്റെ വഴിവിട്ട സ്ഥാനാർത്ഥി നിർണ്ണയവും ഏകാധിപത്യ നിലപാടുമാണ്. നിരവധി പഞ്ചായത്തുകളും, മുൻസിപാലിറ്റികളും നഷ്ട്ടപ്പെടുത്തിയത് ഡിസിസി പ്രസിഡന്റും എംപിയുമായ വി കെ ശ്രീകണ്ഠന്റെ പ്രവർത്തനങ്ങളാണെന്നും, അതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനം ഒഴിയണമെന്നും പ്രവർത്തകർ പറയുന്നു.

ശ്രീകണ്ഠൻ അടിച്ചേൽപ്പിച്ച സ്ഥാനാർത്ഥികൾ ഒന്നടങ്കം തോറ്റതും, മുൻ എം.എൽ എ യും, ചിറ്റൂർ രാഷ്ട്രീയത്തിലെ മുതിർന്ന നേതാവുമായ എ അച്യുതനോട് പകയോടെയുള്ള ശ്രീകണ്ഠൻ്റെ പെരുമാറ്റവും ചിറ്റൂർ മുൻസിപ്പാലിറ്റി നഷ്ട്ടപ്പെടാൻ ഇടയാക്കിയതായി കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.

Eng­lish sum­ma­ry: The defeat in the Chit­toor munic­i­pal­i­ty shocked the Con­gress leadership

You may also like this video