പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സൈനികർക്കുള്ള ചികിത്സാ കേന്ദ്രം പ്രത്യേകമായി ഒരുക്കിയതാണെന്ന ആരോപണങ്ങൾ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങൾ ദുഷ്ടലാക്കോടെയുള്ളതാണെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. സൈനികർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനുള്ള സൗകര്യങ്ങളാണ് സൈന്യം ഒരുക്കിയിട്ടുള്ളത്.
ലേയിലെ ജനറൽ ആശുപത്രി പരിസരത്ത് സൈനികർക്കായി നൂറ് കിടക്കകളുള്ള പ്രത്യേക സൗകര്യങ്ങൾ നേരത്തെ തന്നെ സജ്ജീകരിച്ചിരുന്നു. ഗൽവാൻ സംഘർഷത്തിൽ പരിക്കേറ്റ സൈനികർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ചികിത്സയാണ് നൽകുന്നത്. കരസേനാ മേധാവി മനോജ് നരവനെ, പ്രദേശത്തിന്റെ ചുമതലയുള്ള ആർമി കമാൻഡർ എന്നിവർ പരിക്കേറ്റ സൈനികരെ ഇതേ ആശുപത്രിയിൽ നേരത്തെ സന്ദർശിച്ചിരുന്നുവെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ പറയുന്നു. മോഡിയുടെ ലഡാക്ക് സന്ദർശനത്തെ തുടർന്ന് ഇന്ത്യ ലഡാക്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കുന്നുണ്ട്.
കഴിഞ്ഞ മെയ് മാസം വരെ ലഡാക്കില്‍ ഒരു ഡിവിഷന്‍ മാത്രമാണ് വിന്യസിച്ചിരുന്നത്. ഇപ്പോള്‍ അത് നാല് ഡിവിഷനുകളായി ഉയര്‍ന്നിട്ടുണ്ട്. ഒരു ഡിവിഷനില്‍ 15,000 മുതല്‍ 20,000 വരെ സൈനികരാണ് ഉള്ളത്. മെയ് വരെ സൈന്യത്തിന്റെ 14 കോര്‍ ഡിവിഷന്‍ മാത്രമാണ് ലഡാക്കില്‍ ഉണ്ടായിരുന്നത്. ലഡാക്കില്‍ ചൈനയുമായി 856 കിലോമീറ്റര്‍ നിയന്ത്രണ രേഖയാണ് ഉള്ളത്. ഇവിടെ ഇപ്പോൾ ഉള്ള സൈനികരുടെ എണ്ണം 60,000 ആയി ഉയർന്നിട്ടുണ്ട്. ഇന്ത്യ നിയന്ത്രണ രേഖ ആരംഭിക്കുന്ന കാരക്കോറം പാസ് മുതല്‍ ദക്ഷിണ ലഡാക്കിലെ ചുമൂര്‍ വരെയാണ് സേനാ വിന്യാസം നടത്തിയിട്ടുള്ളത്.
English summary: Defence ministry refuses allegations on Modi’s Ladakh Visit
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.