October 1, 2022 Saturday

നിരവധി മാലപൊട്ടിക്കൽ കേസ്സിലെ പ്രതി പിടിയിൽ

Janayugom Webdesk
അയിരൂർ
September 22, 2020 6:14 pm

അനവധി മാല പിടിച്ച്പറി കേസ്സിലെ പ്രതിയായ കൊല്ലം അയത്തിൽ വയലിൽ പുത്തൻവീട്ടിൽ റിയാമ എന്ന് വിളിക്കുന്ന റിയാദിനെ (വയസ്സ് 37) ആറ്റിങ്ങൽ ഡി.വൈ.എസ്.പി SY സുരേഷിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വർഷം മുത്താന കെ.പി.എം.സി ജംഗ്ഷനിൽ കട നടത്തുന്ന പ്രസന്നകുമാരിയുടെ മാല പൊട്ടിച്ച കേസിലേക്കാണ് ഇയാൾ ഇപ്പോൾ പിടിയിലായത് . ഈ കേസ്സിലെ മറ്റ് രണ്ട് പ്രതികളായ താരിഷിനെയും , സത്യനെയും പിടികൂടിയിരുന്നെങ്കിലും മുഖ്യ പ്രതിയായ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ലാ. ഇത് കൂടാതെ മറ്റൊരു മോഷണകേസ്സിലേക്കും അയിരൂർ പോലീസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ നിരവധി മാല പൊട്ടിക്കൽ കേസ്സുകളിലെ പ്രതിയാണ് അറസ്റ്റിലായ റിയാദ്. കച്ചവട സ്ഥാപനങ്ങളിൽ ഒറ്റക്കുള്ള സ്ത്രീകളെയും , വഴിയാത്രക്കാരായ പ്രായമായ സ്ത്രീകളെയും , ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന സ്ത്രീകളേയും ആണ് ഇയാൾ അധികവും ലക്ഷ്യം വെക്കുന്നത് .മാല പിടിച്ചുപറികൾ നടത്തിയ ശേഷം മറ്റ് സംസ്ഥാനങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. തിരു: റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകൻ ഐ.പി.എസ്സ് ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇയാൾ പിടിയിലായത്.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി SY സുരേഷിന്റെ നേതൃത്വത്തിൽ അയിരൂർ പോലീസ് ഇൻസ്പെക്ടർ വി.എസ്സ്.പ്രശാന്ത് , കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഐ. ഫറോസ്സ് , അയിരൂർ സബ്ബ് ഇൻസ്പെക്ടർ ആർ.സജീവ് പ്രത്യേക അന്വേഷണ സംഘത്തിലെ സബ്ബ് ഇൻസ്പെക്ടർ ഫിറോസ് ഖാൻ , എ.എസ്.ഐ മാരായ ബി.ദിലീപ് , ആർ.ബിജുകുമാർ , ആർ.രാജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Eng­lish sum­ma­ry; Defen­dant arrest­ed in sev­er­al bur­glary cases

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.