രാജസ്ഥാനിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീ ഡിപ്പിച്ച പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ചുരു ജില്ലയിലെ രാജ്ഘട്ടിലാണ് സംഭവം. പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് രാജ്ഘട്ടിലെ കടകൾ അടഞ്ഞുകിടക്കുകയും മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവർത്തിക്കാതിരിക്കുകയും ചെയ്തു. വ്യാപാരികളുടെ നേതൃത്വത്തില്‍ മൗനജാഥയും സംഘടിപ്പിച്ചു. പ്രതിയെ എത്രയുംപെട്ടെന്ന് പിടികൂടി തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് കത്തും നൽകിയിരുന്നു.
ഫെബ്രുവരി മൂന്നിനാണ് പത്തുവയസ്സുകാരി ക്രൂര പീ ഡനത്തിനിരയായത്. വൈകീട്ട് വീടിനടുത്തുള്ള കടയിലേക്ക് പോയ കുട്ടിയെ അക്രം ഖാന് എന്നയാള്‍ തട്ടിക്കൊണ്ടുപോയി പീ ഡിപ്പിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് ഉപേഷിക്കുകയും ആയിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയ ബന്ധുവാണ് കുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. ക്രൂര പീ ഡനത്തിനിരയായ കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ അക്രം ഖാനെ പിറ്റേദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇയാള്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു. തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും രക്ഷപ്പെട്ട പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും ചുരു പോലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതം പറഞ്ഞു.
English Summary: Defendant escapes custody after r aping 10-year-old girl, the locals staged a protest.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.