Web Desk

കൊച്ചി

December 25, 2020, 2:16 pm

എലൂർ ജ്വല്ലറി മോഷണ കേസിലെ പ്രതി ബംഗ്ലാദേശിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ അതിർത്തിയിൽ പിടിയിൽ

Janayugom Online

കഴിഞ്ഞ നവംബർ 15 നു രാത്രി എലൂരിലെ ഐശ്വര്യ ജ്വല്ലറിയിൽ ഭിത്തി കുത്തിത്തുരന്ന് 3 കിലോ സ്വർണ്ണാഭരണങ്ങളും 25 കിലോ വെള്ളി ആഭരണങ്ങളും കവർന്ന കേസിലെ പ്രതി ഗുജറാത്തിൽ സായൻ ലേക്‌ വ്യൂ അപ്പാർമെന്റിൽ താമസിക്കുന്ന ഷെയ്ഖ് ബാബ്ലൂ അടിബർ (37) നെ എലൂർ CI യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘം വെസ്റ്റ് ബംഗാളിലെ പേട്രപ്പോൾ അതിർത്തിക്കു സമീപത്തുനിന്നും അറസ്റ് ചെയ്തു.

ഗുജറാത്തിലെ സൂറത്തിൽ വിവിധ ജ്വല്ലറികളിലായി വിൽപ്പന നടത്തിയ ഒന്നേകാൽ കിലോ സ്വർണം ഉരുക്കിയ നിലയിൽ പോലീസ് കണ്ടെടുത്തു.

നഗരത്തെ നടുക്കിയ മോഷണ വിവരം അറിഞ്ഞയുടൻ കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ ലാൽജിയുടെ നേതൃത്വത്തിൽ എലൂർ CI മനോജ്‌ M, SI പ്രദീപ്‌ M, ഷാഡോ പോലീസ് അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും കൂടാതെ കൊച്ചി സിറ്റി സൈബർ സെല്ലിൽ നിന്നുള്ളവരെ ഉൾപ്പെടെയുള്ള സൈബർ ഫോറെൻസിക് വിദഗ്ധരെയും ഉൾപ്പെടുത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

ജ്വല്ലറിയിൽ CCTV ഇല്ലാതിരുന്നതിനാൽ സമീപസ്ഥലം മുതൽ ആലുവ വരെയുള്ള നൂറുകണക്കിന് CCTV ദൃശ്യങ്ങളും , ഇരുപത് ലക്ഷത്തോളം ഫോൺ കാളുകളും പരിശോധിച്ചതിൽ ചില ഫോണുകൾ സംഭവ ദിവസത്തിനു ശേഷം ഓഫ്‌ ആയതായി കണ്ട് നടത്തിയ അന്വഷണത്തിൽ സൂറത്ത് സ്വദേശികളെ കുറിച്ചുള്ള വിവരം ലഭിച്ചു പക്ഷെ ബംഗ്ലാദേശ് സ്വദേശികളായ ചിലർ ഇതിനോടകം അതിർത്തി കടന്നിരുന്നു. തുടർന്ന് എലൂർ CI മനോജിന്റെ നേതൃത്വത്തിലുള്ള സംഘം റോഡുമാർഗം സൂറത്തിൽ എത്തി അവിടത്തെ ക്രൈംബ്രാഞ്ച് സഹായത്തോടെ അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതിനോടകം തന്നെ ഒന്നാം പ്രതിയും കുടുംബാംഗങ്ങളും, രണ്ടാം പ്രതിയുടെ കുടുംബാംഗങ്ങളും കൽക്കറ്റയിലേക്കുള്ള ട്രെയിൻ കയറിയിരുന്നു. തുടർന്ന് ഹൗറ റെയിൽവേ സ്റ്റേഷനിൽ ഇവർക്കായി വല വിരിച്ചെങ്കിലും ഇവർ ഹൗറയ്ക്കു മുൻപുള്ള സ്റ്റേഷനിൽ ഇറങ്ങി ബസ്സ് മാർഗം പേട്രപ്പോൾ അതിർത്തിയിലേക്ക് യാത്ര തിരിച്ചു. ഇതിനോടകം ഗുജറാത്തിൽ നിന്നും പോലീസ് സംഘം വിമാനമാർഗം കൊൽക്കത്തയിൽ എത്തി പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. ഇതിനോടകം ഒന്നാം പ്രതിയെയും ഭാര്യയെയും ഒഴിച്ചുള്ള മറ്റുള്ളവരെ ബംഗ്ലാദേശിലേക്കു അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെ പോലീസ് പിടിച്ചു. തുടർന്ന് ഏജൻസി വഴി കടക്കാനുള്ള ശ്രമം നടത്തി വരുന്നതിനിടെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കേരള പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ബോങ്കാവ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റുമായി ഒരു സംഘം കേരളത്തിലേക്ക് തിരിച്ചു.

ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നെന്നും ബാബ്ലൂ ഈ മോഷണത്തിനായി രണ്ടുമാസമായി എലൂരിൽ വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു എന്നും, മറ്റുള്ളവർ മോഷണത്തിന് ഏതാനും ദിവസം മുൻപാണ് കേരളത്തിൽ എത്തിയത് എന്നും, തുടർന്ന് ആലുവയിൽ നിന്നും പല സ്ഥാപനങ്ങളിൽ നിന്നും ഗ്യാസ് സിലിണ്ടർ, ഓക്സിജൻ സിലിണ്ടർ, കമ്പിപാര മുതലായവ സംഘടിപ്പിച്ചു , മോഷണത്തിന് ശേഷം അന്ന് പുലർച്ചെ തന്നെ കേരളത്തിൽ നിന്ന് കടന്നു, കിട്ടിയ മുതലുകൾ സൂറത്തിൽ എത്തിയ ശേഷം നാലുപേരും പങ്കിട്ടെടുത്തു എന്നും പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ കഠിന ശ്രമത്തിനോടുവിൽ പല പല ജ്വല്ലറികളിലായി വിൽപ്പന നടത്തിയ ഒന്നേ കാൽ കിലോ സ്വർണം പോലീസ് കണ്ടെടുത്തു. റോഡുമാർഗം കേരളത്തിൽ എത്തിക്കുന്ന പ്രതിയെ കളമശ്ശേരി കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പുനായി ഇയാളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങും.

എലൂർ CI മനോജ് M, ASI മാരായ അരുൺ G. S, സന്തോഷ്‌ കുമാർ A. K,പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ASI വിനോദ് കൃഷ്ണ, പോലീസുകാരായ മാഹിൻ അബൂബക്കർ, അനീഷ് N. A, അജിലേഷ് A, സുമേഷ് K. S, ഹോം ഗാർഡ് തദ്ദേവൂസ് T. L സൂറത്ത് സിറ്റി ക്രൈം ബ്രാഞ്ചിലെ SI ദേശായ്, HC മാരായ ഷൈലേഷ് ദുബേ, മനോജ്‌, ജാഥവ്, സൂറത്ത് കമ്മിഷണർ ഓഫീസിൽ പ്രവർത്തിക്കുന്ന മലയാളിയായ ബിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടാതെ പൂനെ, സിൽവാസ്സ, സൂറത്ത് എന്നിവിടങ്ങളിലെ മലയാളി സമാജം പ്രവർത്തകരുടെ സഹായവും ലഭിച്ചിരുന്നു.

 

Eng­lish Sum­ma­ry : Defen­dant in Elur jew­el­ery theft case arrest­ed at bor­der try­ing to cross into Bangladesh

You May Also Like This