പണിയായുധങ്ങള്‍ വാടകയ്ക്കു നല്കുന്ന സ്ഥാപനത്തില്‍ നിന്ന് 70,000 രൂപയും യന്ത്രവാളും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍ .കഴിഞ്ഞ അഞ്ചിന് ചെത്തിമറ്റം കല്യാഹയറിങ് ആന്റ് സര്‍വ്വീസിങ് സെന്ററിലാണ് കവര്‍ച്ച നടന്നത്. ഇടമറ്റം ചീങ്കല്ലേല്‍ ആണ്ടൂക്കുന്നേല്‍ അജി(36), ഇടമറ്റം പുത്തന്‍ശബരിമല കോളനിയില്‍ ചൂരക്കാട്ട് തോമസ്(സജി-43) എന്നിവരാണ് പിടിയിലായത്.സ്ഥാപനത്തിന്റെ പുറകിലെ വാതില്‍ തള്ളി തുറന്നാണ് പ്രതികള്‍ അകത്തു കയറിയത് .മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രൂപയും വാളും മോഷ്ടിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതി അജി സ്ഥാപനത്തില്‍ മുമ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.മോഷ്ടിച്ചെടുത്തതും വാള് വിറ്റുകിട്ടിയതുമായ പണം കൊണ്ട് കാര്‍ വാടകയ്ക്കെടുത്ത് കറങ്ങുകയായിരുന്ന പ്രതികളെ പൂവരണിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.കിട്ടിയ പണം ഉപയോഗിച്ച് ഇവര്‍ വാടകയ്ക്കെടുത്ത കാറില്‍ മൂന്നാറിന് പോയിരുന്നു .തോമസ് 8000 രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങി. അജി 30000 രൂപ ഭരണങ്ങാനത്തെ ബാങ്കില്‍ നിക്ഷേപിച്ചിരുന്നതായി പോലീസ് തിരിച്ചറിഞ്ഞു. 15000 രൂപ ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.
പാലാ ഡി.വൈ.എസ്.പി സാജുവര്‍ഗീസ്,സി.ഐ. അനൂപ് ജോസ്,എസ്.ഐമാരായ എം.ഡി അഭിലാഷ്, തോമസ് സേവ്യര്‍,എ.എസ്.ഐ രാധാകൃഷ്ണന്,പോലീസകാരായ ഷെറിന് സ്റ്റീഫന്‍,ജോഷി മാത്യു,സജിമോന്‍ എന്നിവരടങ്ങുന്ന
അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ENGLISH SUMMARY:Defendants arrested for stealing money and swords
YOU MAY ALSO LIKE THIS VIDEO