Web Desk

തൊടുപുഴ

October 29, 2020, 6:23 pm

കഞ്ചാവ് കേസിൽ പ്രതികളെ വെറുതെ വിട്ടു

Janayugom Online

തമിഴ്‌നാട് കമ്പത്തു നിന്നും ട്രെയിൻ മാർഗം കോട്ടയത്തുള്ള മാലി ഹോട്ടൽ മുറിയിൽ വിൽപ്പനക്കായി സൂക്ഷിച്ച 5.06 കിലോ ഉണക്ക കഞ്ചാവ് കണ്ടുപിടിച്ച സംഭവത്തിൽ പ്രതികളെ വെറുതെ വിട്ടു. 2018മാർച്ച് 4നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.

പ്രതികളെ അറസ്റ്റ് ചെയ്തു കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ചാർജ് ചെയ്ത കേസിലെ പ്രതികളായ കൊന്നത്തടി മുക്കുടം മാവനാൽ വീട്ടിൽ ശിവദാസ്, പണിക്കൻകുടി അരീക്കൽ സൗമ്യാ ജോൺസൺ എന്നിവരെയാണ് കുറ്റക്കാരല്ലെന്നു കണ്ടെത്തി തൊടുപുഴ നാർക്കോട്ടിക് സ്പെഷ്യൽ കോടതി ജഡ്ജി നിക്സൺ എം ജോസഫ് വിട്ടയച്ചത്.

പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ബാബു സെബാസ്റ്റ്യൻ നിരപ്പേൽ, ടാജ്ലീ ടോം എന്നിവർ കോടതിയിൽ ഹാജരായി.

Eng­lish sum­ma­ry; Defen­dants in the cannabis case were acquitted

You may also like this video;