Web Desk

തിരുവനന്തപുരം

January 03, 2021, 1:50 pm

സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രീ സർട്ടിഫിക്കറ്റ് നൽകിയത് പഞ്ചാബിലെ സ്ഥാപനം

Janayugom Online

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രീ സർട്ടിഫിക്കറ്റ് നൽകിയത് പഞ്ചാബിലെ സ്ഥാപനം. ദേവ് എജ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം വഴിയാണ് സ്വപ്ന വ്യാജ സർട്ടിഫിക്കറ്റ് നേടിയത്. സർട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് നൽകാൻ ഇടനില നിന്നത്  തിരുവനന്തപുരം തൈക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എഡ്യൂക്കേഷൻ ഗൈഡൻസ് സെൻ്റർ എന്ന സ്ഥാപനമാണ്. മുംബൈയിലെ ഡോ.ബാബ സാഹിബ് സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റാണ് സ്വപ്നക്ക് ലഭിച്ചത്. സ്വപ്ന സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒരു ലക്ഷത്തിലധികം രൂപയാണ് നൽകിയത്.

 

Eng­lish sum­ma­ry: degree cer­tifi­cate of swap­na suresh

You may also like this video: