September 28, 2022 Wednesday

ഈ പ്രേത ഗ്രാമങ്ങളും ക്വാറന്റൈൻ സെന്ററുകളായി മാറുന്നു

Janayugom Webdesk
ഡെറാഡൂൺ
May 15, 2020 5:12 pm

ഡെറാഡൂണിലെ പ്രേത ഗ്രാമങ്ങൾ ക്വാറന്റൈൻ സെന്ററുകളായി മാറുന്നു. പ്രേതാലയങ്ങളെന്ന് അറിയപ്പെട്ടിരുന്ന ഡെറാഡൂണിലെ പൗരി ജില്ലയിലെ ഗ്രാമങ്ങള്‍ക്കാണ് കോവിഡ് കാലത്ത് രൂപമാറ്റം സംഭവിക്കുന്നത്. കാലങ്ങളായി ജനങ്ങളാലും അധികൃതരാലും ഉപേക്ഷിക്കപ്പെട്ട് കിടന്ന ഗ്രാമങ്ങളാണ് ഇപ്പോള്‍ ക്വാറന്റൈൻ സെന്ററുകളായി മാറുന്നത്.

വിവിധ നാടുകളിൽ നിന്നും തിരിച്ചെത്തിയവരെ പാർപ്പിക്കുന്നതിന് ഉപേക്ഷിക്കപ്പെട്ടുകിടന്ന ഗ്രാമങ്ങളെ ഉപയോഗിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

കൊറോണ വൈറസിനെത്തുടർന്ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ തൊഴില്‍ നഷ്ടപ്പെട്ട നിരവധി തൊഴിലാളികൾ നാട്ടിൽ തിരികെ എത്തിയിരുന്നു. 576 ഓളം കുടിയേറ്റക്കാരാണ് ഈ ഗ്രാമങ്ങളിലെ വീടുകളിൽ താമസിക്കുന്നത്.

ഏകദേശം 186 പ്രേത ഗ്രാമങ്ങളാണ് ഇവിടെയുള്ളതെന്നാണ് കണക്ക്. രോഗവ്യാപനം ഒഴിവാകുന്നതിനായി കുടിയേറ്റ തൊഴിലാളികളെ 14 ദിവസത്തെ ക്വാറന്റൈനിൻ വിട്ടതായി അധികൃതർ അറിയിച്ചു. മെയ് 13ന് 1,049 ഗ്രാമങ്ങളിലായി ആകെ 19,846 അതിഥി തൊഴിലാളികളാണ് ഇവിടെ എത്തിച്ചേർന്നതെന്നും അധികൃതർ അറിയിച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.