കോവിഡ് വാക്സിൻ 90 ശതമാനം വിജയമാണെന്ന വാര്‍ത്ത മനഃപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു വെന്ന ആരോപണവുമായി ഡോണാള്‍ഡ് ട്രംപ് രംഗത്ത് വന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ വിജയം തടയുന്നതിന് വേണ്ടി മനപൂര്‍വ്വമാണ് വാക്സിൻ വിജയമാണെന്ന വിവരം മറച്ചുവെച്ചതെന്ന് ട്രംപ് ആരോപിച്ചു.
തനിക്ക് ഒരു വാക്സിൻ വിജയം ലഭിക്കുന്നത് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഡെമോക്രാറ്റുകളും ആഗ്രഹിച്ചിരുന്നില്ലെന്ന് ട്രംപ് പറയുന്നു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന് മുമ്പായി വരേണ്ട പ്രഖ്യാപനം തെരഞ്ഞെടുപ്പ് കഴിഞ്ഞ് സംഭവിച്ചതെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ബഹുരാഷ്ട്ര മരുന്നു കമ്പിനിയായ ഫൈസറിന്റെ പരീക്ഷണ വാക്സിൻ 90 ശതമാനം വിജയമാണെന്ന വാര്‍ത്ത പുറത്തു വന്നത്. ജര്‍മൻ മരുന്നു കമ്പിനിയായ ബയോണ്‍ടെക്കുമായി ചേര്‍ന്ന് വികസിപ്പിച്ച ബിഎൻടി 16ബി2 എന്നു പേരുളള വാക്സിൻ നിലവില്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്.
ENGLISH SUMMARY: delays announcement that vaccine is effective in defeating him: Trump
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.