ചില രേഖകൾ കൈമാറുന്നതിൽ തിഹാർ ജയിൽ അധികൃതർ കാലതാമസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് നിർഭയ കേസിലെ രണ്ട് പ്രതികൾ കോടതിയെ സമീപിച്ചു. അക്ഷയ്കുമാർ സിങ്(31), പവൻസിങ്(25) എന്നിവർക്ക് ശിക്ഷയിൽ ഇളവ് തേടി ഹർജി നൽകുന്നതിന് ആവശ്യമായ രേഖകൾ നൽകുന്നതിൽ വീഴ്ച വരുത്തി എന്നാണ് ഇവരുടെ ആരോപണം.
അഭിഭാഷകനായ എ പി സിങാണ് തൂക്കുമരം കാത്ത് കഴിയുന്ന പ്രതികൾക്ക് വേണ്ടി ഹർജി നൽകിയിരിക്കുന്നത്. ഹർജി നാളെ പരിഗണിക്കും. രണ്ട് പ്രതികളുടെ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ പരമോന്നത കോടതി തള്ളിയിരുന്നു. വിനയ് കുമാർ ശർമ്മ(26), മുകേഷ് സിങ്(25) എന്നിവരുടെ ഹർജികളാണ് കോടതി നേരത്തെ തള്ളിയത്. നിലവിലുള്ള കോടതി നിർദ്ദേശപ്രകാരം അടുത്തമാസം ഒന്നിന് ആറുമണിക്കാണ് നാല് പ്രതികളെയും തൂക്കിക്കൊല്ലുക.
English summary: Delays in producing documents: Nirbhaya case suspects
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.