June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; പരാജയം സമ്മതിച്ച് കോൺഗ്രസ് സ്ഥാനാർഥി

By Janayugom Webdesk
February 11, 2020

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച് കോൺഗ്രസ് സ്ഥാനാർഥി. വികാസ്പുരിയിലെ സ്ഥാനാർഥി മുകേഷ് ശർമയാണ് തോൽവി സമ്മതിച്ച് ട്വീറ്റ് ചെയ്തത്.

”ഞാൻ തോൽവി സമ്മതിക്കുന്നു. എല്ലാ വോട്ടർമാരും കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു”വെന്ന് വോട്ടണ്ണൽ തുടങ്ങിയതിനു പിന്നാലെ മുകേഷ് ശർമ ട്വീറ്റ് ചെയ്തു. ഡൽഹിയുടെയും വികാസ്പുരിയുടെയും വികസനത്തിന് തുടർന്നും ശ്രമിക്കുമെന്നും ശർമ ട്വീറ്റ് ചെയ്തു.

വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ ആംആദ്മി പാർട്ടി ലീഡ് ചെയ്തതിനെ തുടർന്നാണ് മുകേഷ് ശർമയുടെ ട്വീറ്റ്. ആം ആദ്മി പാർട്ടിയുടെ മഹീന്ദർ യാദവിനും ബിജെപിയുടെ സഞ്ജയ് സിം​ഗിനുമെതിരെയാണ് മുകേഷ് ശർമ്മ മത്സരിച്ചത്.

തെരഞ്ഞെടുപ്പിൽ ഒരിടത്തും ലീഡ് ചെയ്യാൻ കോൺഗ്രസിന് ആയില്ല. അതേസമയം ആം ആദ്മി പാർട്ടി 47 സീറ്റുകളിൽ മുന്നിലാണ്. ന്യൂഡൽഹി മണ്ഡലത്തിൽ മുഖ്യമന്ത്രി അരവിന്ദ് ജെജ്രിവാളാണ് മുന്നിൽ. ഭരണ തുടർച്ച നേടിയാണ് ആം ആദ്മി പാർട്ടിയുടെ മുന്നേറ്റം. ബിജെപി 23 സീറ്റ് എന്ന നിലയിലാണ്.

Eng­lish Sum­ma­ry:  Del­hi assem­bly elec­tion: Con­gress’ can­di­date Mukesh Shar­ma con­cedes defeat

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.