August 12, 2022 Friday

Related news

August 12, 2022
August 7, 2022
July 27, 2022
July 26, 2022
July 24, 2022
July 16, 2022
July 9, 2022
June 26, 2022
June 10, 2022
June 9, 2022

ഡൽഹി ആര് ഭരിക്കും? തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ സർവേ റിപ്പോർട്ട് പുറത്ത്

Janayugom Webdesk
January 6, 2020 8:53 pm

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവെ ഫലം. 70 അംഗ സഭയിൽ 59 സീറ്റ് വരെ എഎപി നേടിയേക്കാമെന്ന് എബിപി ന്യൂസിന്റെ സർവെ പറയുന്നു. ബിജെപിക്ക് എട്ട് സീറ്റും കോൺഗ്രസിന് മൂന്നു സീറ്റുമാണ് സർവെ പറയുന്നത്. 2015 ൽ എഎപി 67 സീറ്റ് നേടിയപ്പോൾ ബിജെപിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. കോൺഗ്രസാകട്ടെ സീറ്റൊന്നും നേടാനാകാതെ അമ്പേ നാണംകെട്ടു.

55 ശതമാനം വോട്ട് എഎപിക്ക് ലഭിക്കും. ബിജെപിക്ക് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും കഴിഞ്ഞ തവണത്തെക്കാൾ ആറ് ശതമാനം വോട്ട് കുറയുമെന്നുമാണ് സർവെ പറയുന്നത്. കോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ഒമ്പത് ശതമാനം വോട്ട് ഇത്തവണ അഞ്ച് ശതമാനമായി ചുരുങ്ങും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ മുഖ്യമന്ത്രി കെജ്രിവാളിന് തന്നെയാണ്. 70 ശതമാനം പേർ കെജ്രിവാൾ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. ഫെബ്രുവരി 8നാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. . ഫെബ്രവരി 11ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.. 70 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. 36 സീറ്റുകള്‍ നേടുന്ന പാര്‍ട്ടി അധികാരത്തിലേറും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജനുവരി 21 ആണ്. സൂക്ഷമ പരിശോധന 22നും നടക്കും. നിലവിലെ ഭരണ കക്ഷി ആംആദ്മി പാര്‍ട്ടിയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 2015ല്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 അംഗ നിയമ സഭയില്‍ 67 സീറ്റ് നേടിയാണ് അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി അധികാരം പിടിച്ചെടുത്തത്. പിന്നീട് അഞ്ച് എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയിരുന്നു. നിലവില്‍ എഎപി61, ബിജെപി3, ശിരോമണി അകാലിദള്‍1 എന്നിങ്ങനെയാണു സീറ്റ് നില. ആകെ 1.46 കോടി വോട്ടര്‍മാരായിരിക്കും ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക.

You may also like this video

Eng­lish sum­ma­ry: Del­hi assem­bly elec­tion opin­ion poll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.